Success Story

ഡിഎഫ്എല്‍; മുഖം മിനുക്കുന്നവരുടെ അകം മിനുക്കി നേടിയെടുത്ത വിജയം

ഹെയര്‍ സലൂണുകളുടെയും ബ്യൂട്ടിപാര്‍ലറുകളുടെയും അകത്തളമൊരുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം കേരളത്തിലുണ്ടെന്ന് കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. ഉപഭോക്താക്കളുടെ ഒരു സബ്ഗ്രൂപ്പില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത് സ്വാഭാവികമായും ഒരു സംരംഭത്തിന്റെ വളര്‍ച്ചാനിരക്ക് കുറയ്‌ക്കേണ്ടതാണ്. പക്ഷേ എറണാകുളത്ത് നാലുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഡിഎഫ്എല്‍ ഇന്റീരിയേഴ്‌സ് അറുപതോളം പ്രോജക്ടുകളാണ് ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കിയത്. കൊമേഴ്‌സ്യല്‍ റസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികള്‍ക്ക് പോലും അപ്രാപ്യമായ ഈ വളര്‍ച്ചാനിരക്കിലേക്ക് ഈ ചെറുകിട സംരംഭം ഉയര്‍ന്നതിനു പിന്നില്‍ […]

Success Story

മധുരത്തോടൊപ്പം മധുരത്തിനു പിന്നിലെ മാജിക്കും വിളമ്പുന്ന ത്രിപ്പിള്‍ ക്വീന്‍സ്

കൊറോണക്കാലത്തെ വിരസത മാറ്റുവാനാണ് പല വീട്ടമ്മമാരും ബേക്കിങ്ങിലേക്ക് തിരിഞ്ഞത്. ഇങ്ങനെ സ്വന്തമായി ബിസിനസ് ആരംഭിച്ച പല വനിതാ സംരംഭകരുടെയും വിജയഗാഥകള്‍ സക്‌സസ് കേരള പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഹോം ബേക്കിംഗ് ട്രെന്‍ഡ് കേരളത്തില്‍ പ്രചരിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സംരംഭത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി കോഴിക്കോട് സ്വദേശി അന്‍സില മനാഫ് സ്ഥാപിച്ച ത്രിപ്പിള്‍ ക്വീന്‍സ് ബേക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാത ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മധുരത്തിന്റെ നഗരത്തില്‍ അന്‍സില വിളമ്പുന്ന രുചിവിശേഷം അനേകം വനിതകളുടെ കരിയറിനും ആരംഭം കുറിക്കുന്നു. മൂന്ന് ദിവസം […]

Success Story

അകത്തളങ്ങളെ ഹൃദ്യമാക്കുന്ന മാന്ത്രികസ്പര്‍ശം

തല ചായ്ക്കാനൊരിടം എന്നതിൽനിന്ന് ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെയും പ്രതിഫലനം എന്നതിലേക്ക് വീടിനെക്കുറിച്ചുള്ള നിർവചനം വളർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്റീരിയർ ഡിസൈനിങ് എന്നാൽ അവസാനഘട്ട മിനുക്കുപണികളെന്നല്ല അർത്ഥം. മറിച്ച് ഓരോ നിർമ്മിതികളെയും സവിശേഷമാക്കുന്ന ഭാവനാപരമായ ഇടപെടലാണ്. എറണാകുളം മരട് സ്വദേശി സോളി സോണിയുടെ അഭിപ്രായത്തിൽ കല്ലും മരവും സിമന്റും ചേരുന്ന കെട്ടിടങ്ങളെ ആവാസയോഗ്യമാക്കുന്ന മാന്ത്രിക സ്പർശമാണ് ഇന്റീരിയർ ഡിസൈനിങ്. അതുകൊണ്ടുതന്നെയാണ് വിജയകരമായി പന്ത്രണ്ടാം വർഷം പിന്നിടുന്ന തന്റെ സംരംഭത്തിന് സോളി മാജിക് ടച്ച് എന്ന പേര് നൽകിയതും. നാലു ചുവരുകൾക്കുള്ളിലെ പരിമിതിയെ […]

Success Story

കോഴിക്കോട് നിന്ന് ബോളിവുഡ് വരെ; മേക്കപ്പ് രംഗത്തെ ഒരു ഇവ ബെല്ല വിജഗാഥ

ബ്രൈഡല്‍ മേക്കപ്പും സെലിബ്രിറ്റി മേക്കപ്പുമായുള്ള ഒട്ടേറെ പേരുകള്‍ കേരളത്തിന് സുപരിചിതമാണ്. എന്നാല്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് സ്വയം ഒരു ബ്രാന്‍ഡായി മാറുന്നത് വളരെ കുറവായിരിക്കും. ഇത്തരത്തില്‍ ഒരു സാധാരണ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടങ്ങി കേരളത്തില്‍ നിന്നും ബോളിവുഡിലേക്ക് പടര്‍ന്നുപിടിച്ചു ഒരു ബെഞ്ച്മാര്‍ക്കിന്റെ പേരാണ് ഇവ ബെല്ല. ജീവിതത്തിലും തൊഴില്‍ മേഖലയിലും നേരിട്ട വലിയ പ്രതിസന്ധികളെ അതിജീവിച്ച് സധൈര്യം മുന്നേറിയ ഈ 22 കാരി നിലവില്‍ നടന്നുകയറിയിരിക്കുന്നത് ‘സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന ഖ്യാതിയിലേക്കാണ്. […]

Success Story

സ്വപ്‌നങ്ങള്‍ക്ക് മേല്‍ക്കൂരയൊരുക്കാന്‍ ഭവനം ആര്‍ക്കിടെക്ചര്‍

കേരളത്തിന്റെ പൈതൃക സ്മാരകങ്ങള്‍ ചിതറിക്കിടക്കുന്ന മണ്ണാണ് നിലമ്പൂരിന്റേത്. അതുകൊണ്ടുതന്നെ നാടിന്റെ യശസ്സിന് ചേരുന്ന കെട്ടിടങ്ങളാകണം തന്റെ കണ്‍സ്ട്രക്ഷന് കീഴില്‍ ഉയരേണ്ടത് എന്ന നിര്‍ബന്ധമുണ്ട് ആര്‍ക്കിടെക്ട് രാജേഷ് സുന്ദറിന്. മോഡേണ്‍ ശൈലിയിലായാലും പാരമ്പര്യ രീതിയിലായാലും അതല്ല, ഇവ രണ്ടും ഒരുമിച്ചിണക്കിയായാലും ഈടുനില്‍പ്പിലും മനോഹാരിതയിലും രാജേഷ് സുന്ദറിന്റെ ഭവനം, എ സുന്ദരന്‍ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്‌ചേഴ്‌സിനു കീഴില്‍ ഉയരുന്ന നിര്‍മിതികളെല്ലാം സമാനതകളില്ലാത്തതാണ്. സിവില്‍ എഞ്ചിനീയറിങ്ങിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന രാജേഷ് സ്വന്തമായി ഒരു ആര്‍ക്കിടെക്ചര്‍ സംരംഭം തുടങ്ങുന്നതിനാവശ്യമായ പ്രവൃത്തിപരിചയം […]

Success Story

വലിഞ്ഞു മുറുകിയ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് വിജയം കൊയ്തവള്‍; വനിതാ സംരംഭകര്‍ക്ക് മാതൃകയായി ആയിഷ

പിന്നോട്ട് വലിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടായിട്ടും ചങ്ങലകളൊക്കെ പൊട്ടിച്ചെറിഞ്ഞ മുന്നോട്ട് ചുവട് വയ്ക്കാന്‍ ശ്രമിക്കുന്ന വനിതാ സംരംഭകര്‍ ഇന്ന് നമുക്കിടയിലുണ്ട്. എന്നാല്‍ പോലും തളച്ചിടപ്പെടുന്നവര്‍ക്കിടയില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. അത്തരക്കാര്‍ക്കൊരു മാതൃകയാവുകയാണ് ആയിഷ എന്ന സംരംഭക. ഓര്‍മ വച്ച നാള്‍ മുതല്‍ നിരവധി പ്രതിബന്ധങ്ങള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്നവളാണ് ആയിഷ. പഠിക്കാനും സ്വയംതൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്താനും മനസ്സ് ഏറെ കൊതിച്ചപ്പോഴും മുസ്ലിം സമുദായത്തിന്റെ നിയന്ത്രിത രേഖക്കുള്ളില്‍ ഒതുങ്ങിക്കൂടുവാനായിരുന്നു ആയിഷയുടെയും വിധി. സ്വന്തമായി […]

Success Story

ദൈവം തൊട്ട വിരലുകള്‍

എത്ര പഴകിയ ശരീരവേദനയും ഒരു ഫിസിയോതെറാപ്പിസ്റ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിത്തരുമെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നാം. പരസ്യങ്ങളില്‍ ഇത്തരം മോഹനവാഗ്ദാനങ്ങള്‍ കണ്ട് പല വിദ്യകളും പ്രയോഗിച്ച് കഠിനവേദനയുമായി ജീവിക്കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആങ്കര്‍ ഫിസിയോതെറാപ്പി ആന്‍ഡ് സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ സാരഥി ഫിസിയോതെറാപ്പിസ്റ്റ് രാഹുല്‍ രാജീവിനെ സംബന്ധിച്ച് ഇതൊരു അവകാശവാദമല്ല, അദ്ദേഹത്തിന് രോഗികള്‍ തന്നെ നല്‍കിയ അംഗീകാരമാണ്. അദ്ദേഹത്തിന്റെ പേര് ഗൂഗിള്‍ ചെയ്യുമ്പോള്‍ ആദ്യം മുന്നിലെത്തുക കഠിനവേദനയില്‍ നിന്ന് തങ്ങളെ മോചിപ്പിച്ച പ്രിയപ്പെട്ട ഫിസിയോതെറാപ്പിസ്റ്റിന് പഴയ […]

Success Story

പാഷനെ സംരംഭമാക്കിയ യുവ ഡോക്ടര്‍

ബിസിനസിനെക്കുറിച്ച് അറിയാനും മനസിലാക്കാനും നന്നെ പാടുപ്പെടുന്ന ഒരു സമൂഹത്തില്‍ നിന്നും അതിനെ പൊരുതി തോല്‍പ്പിച്ച് മുന്നോട്ടുവന്ന ഒരു യുവ സംരംഭകയാണ് ഡോ. മിന്നു. ഡോക്ടറാവുക എന്ന തന്റെ ജീവിത ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ തയ്യാറാവാത്ത മിന്നു ഇന്ന് തിരുവനന്തപുരത്തെ തന്നെ അറിയപ്പെടുന്ന Minnaram Boutiqueന്റെ പ്രധാന സാരഥിയാണ്. ഡിസൈനിങ്ങിലും എംബ്രോയ്ഡറി വര്‍ക്കുകളിലും കരവിരുത് തീര്‍ത്തിരുന്ന അമ്മയില്‍ നിന്നുമാണ് മിന്നു ഈ മേഖലയിലുള്ള പ്രവീണ്യം നേടിയത്. അതിനാല്‍ ബിസിനസിനോട് താത്പര്യം തോന്നിയപ്പോള്‍ തന്റെ ഇഷ്ടമേഖല തിരഞ്ഞെടുക്കാനാണ് മിന്നു ശ്രമിച്ചതും. […]

Success Story

നിര്‍മാണ രംഗത്ത് സുവര്‍ണ ജൂബിലിയുടെ ട്രാക്ക് റെക്കോര്‍ഡുമായി ജൈത്രയാത്ര തുടരുന്ന KMG Developers

സ്വപ്‌ന ഭവനത്തിന്റെ നിര്‍മാണം കുറ്റമറ്റതാവണമെന്ന് നിര്‍ബന്ധമുള്ളവരാണ് നാം ഓരോരുത്തരും. സ്വരുക്കൂട്ടിയും നുള്ളിപ്പെറുക്കിയും പണം കണ്ടെത്തി ഭവന നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍, നിര്‍മാണ ചുമതല ആരെ ഏല്‍പ്പിക്കണമെന്നും നിര്‍മാണ ചുമതല പരിപൂര്‍ണമായി നിറവേറ്റാന്‍ പ്രാപ്തമായ അനുഭവസമ്പത്തും അതിനൊത്ത സാങ്കേതിക പിന്തുണയും ഇവരില്‍ നിന്ന് ലഭ്യമാകുമോ എന്ന ഭയമാകും പലരെയും അലട്ടാറുള്ളത്. ഇത്തരത്തില്‍ ആശങ്കയുമായി നില്‍ക്കുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ സമീപിക്കാവുന്ന പേരാണ് KMG Developers. കാരണം നിര്‍മാണ രംഗത്ത് 56 ലധികം വര്‍ഷത്തെ പാരമ്പര്യവും വന്‍കിട പ്രോജക്റ്റുകള്‍ ഉള്‍പ്പടെ വിജയകരമായി പൂര്‍ത്തിയാക്കി […]

Success Story

നാട്ടിലെ കേക്കിന്റെ രുചിയ്ക്ക് അബുദാബിയില്‍വിളനിലമൊരുക്കിയ സംരംഭക

“Love is like a good cake;you never know when it’scoming but you’d bettereat it when it does! “ മകളുടെ ജന്മദിനത്തിന് കേക്ക് ഓര്‍ഡര്‍ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങള്‍ തുറന്നാല്‍ ആദ്യം നോക്കുന്നത് ഹോംമെയ്ഡ് കേക്ക് നിര്‍മിക്കുന്നവരുടെ പട്ടികയായിരുന്നു. വീട്ടമ്മമാര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമായി ഒരു വരുമാനം കണ്ടെത്താന്‍ കഴിയുന്ന മേഖലയായി കേക്ക് നിര്‍മാണം മാറിയതോടെ വിജയവഴിയില്‍ എത്തിയ നിരവധി സംരംഭകരെ ഈ […]