Entreprenuership Success Story

ഷെഫീഖ്‌സ് അക്കൗണ്ടേഷ്യ; കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടന്‍സിക്ക് മലബാറിലുള്ള മേല്‍വിലാസം

വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു ബാലികേറാമലയാണ് അക്കൗണ്ടന്‍സി. കോഴ്‌സിലൂടെ ജോലി ഉറപ്പാകുമെങ്കിലും അക്കങ്ങളും ഫോര്‍മുലകളും കണ്ട് മനസ്സുമെടുത്ത് അക്കൗണ്ടന്‍സി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ധാരാളമാണ്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ ഷെഫീഖിനെയും അക്കൗണ്ടന്‍സി ഒരുപാട് വെള്ളം കുടിപ്പിച്ചിട്ടുണ്ട്. നല്ല അക്കാദമിക് പ്രകടനം കാഴ്ചവച്ചിരുന്ന ഷെഫീഖ് ആദ്യമായി ഒരു പരീക്ഷയ്ക്ക് തോല്‍ക്കുന്നത് അക്കൗണ്ടന്‍സിയിലാണ്. എന്നാല്‍ ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് കരുതി അക്കൗണ്ടന്‍സിയെ ഉപേക്ഷിക്കുകയല്ല ഷഫീഖ് ചെയ്തത്. മറിച്ച് തന്നെ വെല്ലുവിളിച്ച വിഷയത്തെ കീഴടക്കുവാന്‍ പ്രതിജ്ഞയെടുത്തു. പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് […]

Entreprenuership Success Story

ലാവീസ്; ലാവണ്യത്തിന്റെ ആയിരം വര്‍ണങ്ങള്‍

ഒഴിവുസമയം വെറുതെ കളയാനുള്ള മടി കൊണ്ടാണ് പല വീട്ടമ്മമാരും സംരംഭകത്വത്തിലേക്ക് തിരിയുന്നത്. പരിമിതികളും പരിചയക്കുറവും പിന്നിലേക്ക് വലിക്കുമ്പോഴും വീട്ടുകാര്യങ്ങള്‍ കഴിഞ്ഞുള്ള സമയത്തില്‍, ഹോബിയെ വരുമാന മാര്‍ഗമാക്കാന്‍ ശ്രമിക്കുന്ന സ്ത്രീസംരംഭകര്‍ ലാവീസ് ഡിസൈന്‍സിന്റെ ഉടമ ലാവണ്യ ആല്‍ബിയെ അറിഞ്ഞിരിക്കണം. ട്യൂഷനെടുത്തിരുന്ന കുട്ടികളുടെ അമ്മമാര്‍ക്കായി തെരഞ്ഞെടുത്ത വസ്ത്രങ്ങള്‍ വീട്ടലമാരയില്‍ അടുക്കിവയ്ക്കുമ്പോള്‍ കണ്ടിരുന്ന ബൊട്ടീക് സ്വപ്‌നത്തെ പന്ത്രണ്ടു വര്‍ഷം കൊണ്ട് അനേകം പുതുമണവാട്ടികളുടെ മംഗല്യസ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്ന ഡിസൈനര്‍ ബ്രാന്റായി മാറ്റുവാന്‍ ലാവണ്യയ്ക്ക് കഴിഞ്ഞു. ചെറുപ്പം മുതലേ സഹോദരികളും കൂട്ടുകാരികളും ചുരിദാറും […]

Entreprenuership Success Story

കസ്റ്റമേഴ്‌സിനും സേവനങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കി മുന്നേറി Zailo Unisex Salon

ഹെയര്‍ ഡ്രസ്സിങ്, ഫേഷ്യല്‍, മേക്കപ്പ് തുടങ്ങിയവക്കായി സലൂണുകളും മേക്കപ്പ് – മേക്കോവര്‍ സ്റ്റുഡിയോകളുമായി നിരവധി സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരിടത്ത് ലഭ്യമാക്കുന്ന സേവനങ്ങള്‍ മറ്റൊരിടത്ത് ലഭിക്കാത്തതും, എല്ലാ സേവനങ്ങളുമുണ്ടെങ്കിലും സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ മാത്രമായി പരിമിതപ്പെടുത്തിയ സ്ഥാപനങ്ങളും ഇവകള്‍ക്കിടയില്‍ ഉണ്ടാകാം. ഇനി ഉപഭോക്താക്കളെ ഒരുപോലെ പരിഗണിക്കുന്ന യൂണിസെക്‌സ് മേക്കപ്പ് സ്റ്റുഡിയോകള്‍ ഉണ്ടെങ്കില്‍ തന്നെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതും, ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് വലിയ തുക ഈടാക്കുന്നതുമെല്ലാം തലവേദനയായി തുടരാറുണ്ട്. എന്നാല്‍ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് ഇത്തരത്തില്‍ മറുതൊന്നും ആലോചിക്കാതെ കയറിച്ചെല്ലാവുന്ന […]

Entreprenuership Success Story

തമിഴകത്തു നിന്ന് കേരവിപ്ലവത്തിന് തിരി കൊളുത്തുന്ന ബോസ് മെഷീനറി

കൃഷിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. നമ്മുടെ രാജ്യത്തിന്റെ അടിത്തറ പണിതുറപ്പിച്ചിരിക്കുന്നത് കര്‍ഷകന്റെ മണ്ണുപുരണ്ട കൈകള്‍ കൊണ്ടാണ്. പക്ഷേ ഇന്ത്യയില്‍ വ്യവസായമേഖല യന്ത്രവല്‍ക്കരണവും കടന്ന് കൃത്രിമ ബുദ്ധിയിലെത്തി നില്‍ക്കുമ്പോള്‍, കാര്‍ഷികമേഖല ഇപ്പോഴും മനുഷ്യാധ്വാനത്തെ തന്നെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൃഷിയിലെ കഠിനാധ്വാനവും മറ്റു മേഖലകളിലെപ്പോലെ യന്ത്രങ്ങള്‍ക്ക് കൈമാറുക എന്ന സ്വപ്‌നത്തിനു പുറകെയാണ് ബോസ് മെഷീനറി വര്‍ക്‌സ് സ്ഥാപകനായ ഷണ്മുഖന്‍. സേലത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലൂടെ ജനറല്‍ മാനേജര്‍ പദവി വരെയെത്തിയതിനു ശേഷമാണ് ഷണ്മുഖന്‍ സ്വന്തമായൊരു […]

Entreprenuership Special Story

സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ഉള്ളറകളിലേക്ക് സ്റ്റോക്ക്‌ഹോം തുറക്കുന്ന വാതില്‍

ഒരു കടമുറി വാടകയ്‌ക്കെടുത്ത് വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളുമായി ആരംഭിച്ച സ്റ്റോക്ക്‌ഹോം എജ്യുക്കേഷന്‍ തിരുവനന്തപുരത്തെത്തന്നെ പ്രമുഖ സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍സ്റ്റിറ്റിയൂഷനായ് വളര്‍ന്നത് വെറും നാലു വര്‍ഷം കൊണ്ടാണ്. ഓഹരി വിപണിയിലൂടെ മികച്ച വരുമാനം കണ്ടെത്തുവാനാഗ്രഹിച്ചവരെ പ്രായോഗികമായ പരിശീലനത്തിലൂടെ വിജയവീഥിയിലേക്ക് ആനയിച്ചാണ് ചുരുങ്ങിയ കാലയളവുകൊണ്ട് കുതിച്ചുയരുവാന്‍ ഈ സ്ഥാപനത്തിനായത്. ട്രേഡിങ്ങിലൂടെ വരുമാനം കണ്ടെത്തുവാന്‍ പരിശ്രമിച്ച മുഹമ്മദ് സഹദിന്റെയും സുഹൃത്ത് റഷിന്‍ രഘുനാഥന്റെയും പങ്കാളിത്തത്തിലാണ് സ്റ്റോക്ക്‌ഹോം എജ്യുക്കേഷന്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിലൂടെ ഓഹരി വിപണിയുടെ ഗതിവിഗതികളുടെ സൂത്രവാക്യം മനസ്സിലാക്കിയെടുക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. […]

EduPlus Success Story

ഇനി നിങ്ങളുടെ വിദേശ സ്വപ്‌നങ്ങള്‍ OMA GLOBAL ACADEMY യുടെ കൈകളില്‍ സുരക്ഷിതം

വിദേശ രാജ്യങ്ങളിലെ പഠനവും തൊഴിലും ജീവിതവും സ്വപ്‌നം കണ്ട് ജീവിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. വിശാലമായ ഈ ലോകത്ത് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍. പക്ഷേ, പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നത് പോലെ വിദേശത്തേക്ക് പോകുന്നതിന് ആവശ്യമായ ഭാഷാ പഠന സഹായമോ പിന്തുണയോ കൃത്യമായി പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ അഞ്ചു വര്‍ഷത്തിലേറെയായി നിരവധി വിദ്യാര്‍ഥികളുടെയും യുവ തലമുറയുടെയും വിദേശ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. പ്രിന്‍സ് നാരായണന്‍ എന്ന കൂത്താട്ടുകുളം സ്വദേശിയും സജിന്‍ […]

Entreprenuership Success Story

ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചതിക്കുഴികളെ കരുതിയിരിക്കുക

കേരളത്തില്‍ ആദ്യമായി ഹെയര്‍ എക്സ്റ്റന്‍ഷന്‍ പരിചയപ്പെടുത്തിയ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് റീനു ബൈജു കൃഷ്ണ യഥാര്‍ത്ഥ തലമുടി കൊണ്ട് ഹെയര്‍ എക്സ്റ്റന്‍ഷന്‍ നടത്തുവാനുള്ള വിദ്യ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന റീനുവിന് വഞ്ചിക്കപ്പെട്ട ഉപഭോക്താക്കളുടെ കഥയും ഒരുപാട് പറയാനുണ്ട്. പരസ്യങ്ങളില്‍ ഭ്രമിച്ച് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ചെലവാക്കി വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത പലരും തലയില്‍ വച്ചുപിടിപ്പിച്ചത് നൈലോണ്‍ നൂലുകളും കൂടെ മിക്‌സഡ് ഹെയറുമാണെന്ന് അറിയുന്നില്ല. നൂറു […]

Entreprenuership Success Story

Bone Alignment Therapy യെ കുറിച്ച് പഠിക്കാം; രംഷ എന്ന മാസ്റ്റര്‍ ട്രെയിനറിലൂടെ

നിരന്തരം ശരീരത്തിലുണ്ടാകുന്ന വേദനകള്‍ക്ക് പലപ്പോഴും എത്ര ചികിത്സ തേടിയിട്ടും യാതൊരു മാറ്റവും സംഭവിക്കാതെ അത് തുടര്‍ന്ന് പോകുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. എത്രയോ ഹോസ്പിറ്റലുകളും വൈദ്യശാലകളും മാറി മാറി പരീക്ഷിച്ചിട്ടും വേദനയെ സഹിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവര്‍. അത്തരത്തിലുള്ള ശരീര വേദനകള്‍ക്ക് കാരണം പലതുമാകാം. അതിലൊന്നാണ് ‘നെര്‍വല്‍ കംപ്രഷന്‍’ കാരണമുണ്ടാകുന്ന വേദനകള്‍. Bone Alignment Therapy എന്ന ‘ലൈഫ് സ്‌റ്റൈല്‍ കറക്ഷനി’ലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ നമുക്ക് സ്വയം മാറ്റിയെടുക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കി ആരോഗ്യത്തോടെ മുന്നോട്ട് ജീവിക്കാനും […]

Entreprenuership Success Story

പെണ്‍കുട്ടികള്‍ക്ക് മികച്ച കരിയര്‍ നേടിയെടുക്കാന്‍ ചിത്തിര വിമന്‍സ് അക്കാദമി

പട്ടാമ്പിയിലും ഷൊര്‍ണൂരിലും സെന്ററുകള്‍ നല്ലൊരു ജോലി വേണമെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം വേണമെന്ന് പറയുന്ന ഇക്കാലത്ത് ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ടായിട്ടും അനുയോജ്യമായ ജോലിയില്ലാതെ വളരെ നാളുകള്‍ ആശങ്കപ്പെട്ട ടിനി. പി. പനയ്ക്കല്‍, ഇന്ന് 500 ഓളം പെണ്‍കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ പല തരത്തിലുള്ള ജോലി നേടിയെടുക്കാന്‍ പ്രാപ്തരാക്കിയ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമയാണ്. M.Sc ബയോടെക്‌നോളജി വിജയിച്ച ടിനി. പി. പനയ്ക്കല്‍ ഒരു ജോലി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്… ജോലി വേണമെങ്കില്‍, എന്തെങ്കിലും […]

Entreprenuership Success Story

ജൈവകീടനാശിനിയടങ്ങിയ ജൈവവളം, ഫലം കിട്ടിയില്ലെങ്കില്‍ പണം തിരികെ !

44 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് കീടനാശിനികള്‍ പ്രയോഗിക്കാതെതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കില്‍ പണം തിരിച്ചു തരുമെന്ന് അച്ചടിച്ച പാക്കറ്റുകളിലാണ് സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സിന്റെ ജൈവവളം കര്‍ഷകരുടെ കൈയിലെത്തുന്നത്. വന്‍കിട രാസവള കമ്പനികള്‍ പോലും നല്‍കാന്‍ തയ്യാറാകാത്ത ഈ അവകാശവാദം സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സിന് കര്‍ഷകര്‍ നല്‍കിയ അംഗീകാരത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. രാസവളങ്ങളോ കീടനാശിനികളോ വിഷലിപ്തമാക്കാത്ത വിളകളിലൂടെയുള്ള ഭക്ഷ്യസുരക്ഷ കൈവരിക്കുവാനാണ് സുനില്‍കുമാര്‍ നേതൃത്വം വഹിക്കുന്ന ഈ ജൈവവളസംരംഭം പ്രയത്‌നിക്കുന്നത്. വിളകളെ വിഷത്തില്‍ മുക്കി, […]