Entreprenuership Special Story

ഇനി നിങ്ങളും തിളങ്ങട്ടെ, സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ശോഭയേകാന്‍ ‘SASS Makeover’

ഒരുപാട് ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ നേടിയെടുക്കുമ്പോഴുള്ള സന്തോഷം പലപ്പോഴും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. സാധ്യമാകില്ല എന്ന് കരുതി മാറ്റിവെച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാരവുമല്ല. അത്തരത്തില്‍ ചെറുപ്പം മുതല്‍ മേക്കപ്പ് എന്ന മോഹം മനസില്‍ കൊണ്ടുനടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത സംരംഭകയാണ് കണ്ണൂര്‍ സ്വദേശിനിയായ ദിവ്യ ഷിനോബ്. ചെറുപ്പം മുതല്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ വലിയ താത്പര്യമായിരുന്നു ദിവ്യയ്ക്ക്. പിന്നീട് ആ താത്പര്യം പാഷനായി മാറുകയായിരുന്നു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പല കാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. പിന്നീട് […]

Success Story

ദന്ത സംരക്ഷണ രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി ഡോ. അലക്‌സ്

“A good mouth is a Grocers friend; A Dentist’s fortune; Orators Pride & A fools Trap” – Unknown ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ദന്ത സംരക്ഷണത്തിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക എല്ലാ രോഗങ്ങളുടെയും സൂചന നേരിയ തോതിലെങ്കിലും വായിക്കുള്ളില്‍ പ്രകടമാകാറുണ്ട്. ശരീരത്തിന്റെ ഊര്‍ജസ്വലതയ്ക്കും മാനസികാരോഗ്യത്തിനും വേണ്ടി ദന്തസംരക്ഷണവും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അതുകൊണ്ടാണ്. ദന്തരോഗങ്ങള്‍ ജീവിതശൈലി രോഗങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പല്ലിനെ […]

Entreprenuership Success Story

‘വലുപ്പ ചെറുപ്പമില്ലാതെ’ പരിപാടി കളറാക്കാന്‍ Exeevents

വിശേഷപ്പെട്ട പരിപാടികള്‍ക്കിടയില്‍ മറ്റു തിരക്കുകളില്‍ അകപ്പെടാതിരിക്കാനും അതിനെ ചുറ്റിപറ്റിയുള്ള ടെന്‍ഷന്‍ ഒഴിവാക്കുന്നതിനുമായാണ് ഓരോരുത്തരും ഇവന്റ് മാനേജ്‌മെന്റുകാരെ സമീപിക്കാറുള്ളത്. ഇത് പരിഗണിച്ച് പരിചയത്തിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് പരിപാടിയിലുടനീളം ടെന്‍ഷന്‍ അടിക്കേണ്ടതായി വരുമ്പോഴുണ്ടാവുന്ന മാനസിക സംഘര്‍ഷവും വളരെ വലുതായിരിക്കും. ജോലിഭാരം കുറയ്ക്കാനായി തിരഞ്ഞെടുത്ത മാര്‍ഗം ഒടുവില്‍ അധിക ജോലിയായി മാറിയ അനുഭവമുള്ളവര്‍ ഒട്ടനേകവുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്കിടയിലാണ് ഏറ്റെടുത്ത ജോലികള്‍ ‘ക്വളിറ്റി’യിലും സര്‍വോപരി സമയനിഷ്ഠയിലും ഉറപ്പാക്കി അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള Exeevents വ്യത്യസ്തമാവുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ പങ്കെടുക്കുന്ന […]

Entreprenuership Success Story

രോഗങ്ങളുടെ വേര് അറിഞ്ഞുള്ള ‘പരമ്പരാഗത ചികിത്സ’യുമായി കളരിയാശാന്‍ ശിവകുമാര്‍

അസുഖങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളും അലട്ടുമ്പോള്‍ ഏത് ചികിത്സാരീതി സ്വീകരിക്കാം എന്നതോര്‍ത്ത് ആശങ്കപ്പെടാറുള്ളവരാണ് ഓരോരുത്തരും. പനി, ജലദോഷം തുടങ്ങി താരതമ്യേന ചെറിയ രോഗങ്ങള്‍ക്ക് അലോപ്പതിയെ തന്നെയാവും ഭൂരിഭാഗവും സമീപിക്കുക. എന്നാല്‍, നടുവേദന, കഴുത്ത് വേദന, സന്ധി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയില്‍ ആയുര്‍വേദവും ഹോമിയോപ്പതിയും തന്നെയാവും മിക്കവാറും എല്ലാവരും പരിഗണിക്കുക. ഇതില്‍ തന്നെ രോഗാവസ്ഥയെ പൂര്‍ണമായും സുഖപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ ആയുര്‍വേദത്തിന് തന്നെയാവും പ്രഥമ പരിഗണനയും ലഭിക്കുക. എന്നാല്‍ ആയുര്‍വേദ ചികിത്സാരീതിക്കൊപ്പം രോഗത്തിന്റെ വേരറിഞ്ഞുള്ള പരമ്പരാഗത ചികിത്സാരീതിയാണ് കളരിയാശാനായ ശിവകുമാര്‍ മുന്നോട്ടുവയ്ക്കുന്നത്. […]

Entreprenuership Success Story

അതിശയിപ്പിക്കും കളക്ഷന്‍; ഡിസൈനര്‍ ജ്വല്ലറികളുടെ വൈവിധ്യ ശേഖരവുമായി ‘Canisa Peridot’

അണിഞ്ഞൊരുങ്ങി സുന്ദരിയായി നടക്കാന്‍ ഏതൊരു പെണ്ണും ആഗ്രഹിക്കും. വര്‍ണങ്ങള്‍ ചാലിച്ച വസ്ത്രവും അതിന് ഇണങ്ങുന്ന ആഭരണങ്ങളും ധരിച്ച പെണ്‍കുട്ടികളെ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്. പലപ്പോഴും ആഘോഷ വേളകളില്‍ തിളങ്ങാന്‍ മികച്ച ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ലഭിക്കാതെ പലരും നിരാശപ്പെടാറുണ്ട്. അതിനുള്ള പരിഹാരമാണ് ആലപ്പുഴയിലെ കായംകുളത്ത് പ്രവര്‍ത്തിക്കുന്ന Canisa Peridot. ഡിസൈനര്‍ ജ്വല്ലറികളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ‘Canisa Peridot’ എന്ന സ്ഥാപനത്തിലൂടെ ഉടമയായ പ്രിയ കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈനായി ആരംഭിച്ച സ്ഥാപനമാണ് Canisa Peridot. […]

Special Story Success Story

‘പടം വരയും ചുമരെഴുത്തും’ വെറും കലയല്ല, വിനോദിന്റെ സന്തോഷങ്ങളാണ്

ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സന്തോഷങ്ങളില്‍ ഒന്ന് മനസ്സിന് ഇഷ്ടപ്പെട്ട മേഖലയില്‍ അത്രയേറെ ഇഷ്ടമുള്ള ജോലി ചെയ്യുക എന്നതാണ്. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരില്‍ ഒരുകൂട്ടര്‍ കലാകാരന്മാരാവും. ദൈവികമായ ഒരു കഴിവിനൊപ്പം അത് പ്രയോഗിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും അംഗീകാരങ്ങളും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. മറ്റെല്ലാം ഒഴിവാക്കി തന്റെ ഇഷ്ട കലയെ പൂര്‍ണതയില്‍ എത്തിച്ചു കാണുമ്പോഴുള്ള തൃപ്തിയും സന്തോഷത്തിനും വിലയിടാനും കഴിയില്ല. ഇത്തരത്തില്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടം കൊണ്ട് ഒപ്പം കൂട്ടിയ പടം വരയും ചുമരെഴുത്തുമായി മുന്നേറുന്ന കലാകാരനാണ് […]

Entreprenuership Success Story

സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയം കീഴടക്കി മീത്ത് & മിരി

ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആകുക എന്നത് നിസാരമല്ല. മുഴുവന്‍ സമയം സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ചെലവഴിക്കുകയും പുതിയ ട്രന്റുകള്‍ വിലയിരുത്തി അതിനനുസരിച്ച് കണ്ടന്റ് ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ അവരെ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കണ്ടന്റ് ക്രിയേറ്റര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായി മാറുന്നത്. അത്തരത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കി വിജയഗാഥ തുടരുന്ന കപ്പിള്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് മീത്ത് & മിരി. കണ്ണൂര്‍ സ്വദേശികളായ മീത്തും മിരിയും (റിതുഷ) തുടക്കത്തില്‍ ടിക് ടോക്കിലൂടെ ഡബ്‌സ്മാഷ് വീഡിയോകള്‍ ചെയ്താണ് സോഷ്യല്‍ […]

Special Story Success Story

ഇനി നിങ്ങളുടെ പല്ലുകളും അഴകോടെ തിളങ്ങട്ടെ, നൂതന ചികിത്സാ രീതികളുമായി ഡോ. പ്രത്യുഷ്

അഴകും ആരോഗ്യവുമുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് ചവച്ച് കഴിക്കാനും കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല എന്നതാണ് വാസ്തവം. പല്ലിലെ കേട്, പല്ല് പുളിപ്പ്, നിര തെറ്റിയതോ മുന്നോട്ട് ഉന്തിയതോ ആയ പല്ലുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് ഇന്ന് പലരും. ഇത് കൂടാതെ പല്ലുകളെ കൂടുതല്‍ മനോഹരമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവരും ഇന്ന് നിരവധിയാണ്. അങ്ങനെ നിങ്ങളുടെ പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നം ഏതുമാകട്ടെ, ശാശ്വതപരിഹാരവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ […]

Entreprenuership Special Story

കാര്‍ഷിക വിളകളുടെ മടിത്തട്ടില്‍ ഒരു വിശ്രമകേന്ദ്രം; വിനോദസഞ്ചാരികളുടെ പറുദീസയായി ‘FarmKamp’

പ്രകൃതിയുടെ മനോഹാരിതയില്‍ അല്പനേരം വിശ്രമിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് അല്ലേ? ജീവിതത്തിലെ തിരക്കുകളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മാറി തണല്‍ മരങ്ങളും പാലരുവികളും മലനിരകളും പക്ഷിമൃഗാദികളുടെ വശ്യമായ ശബ്ദവുമെല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും കൊതിച്ചിട്ടില്ലേ. ഇത്തരം കാഴ്ചകള്‍ നിങ്ങള്‍ക്കും വിദൂരത്തല്ല. മണ്ണിനെയും മലനിരകളെയും അടുത്തറിയാനും അവയോടൊത്ത് സമയം ചിലവഴിക്കാനും അവസരമൊരുക്കുകയാണ് ‘ഫാം ക്യാമ്പ്’ എന്ന അഗ്രോ ടൂറിസം പദ്ധതി. പ്രകൃതിയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന അശോക് കുമാര്‍ എന്ന സംരംഭകന്‍ 2008-ല്‍ ആരംഭിച്ച […]

Entreprenuership Success Story

രുചിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ല, സ്വാദൂറും അച്ചാറുകള്‍ക്ക് ‘Azlan Pickles Home Made’

‘നല്ല സ്വാദൂറും അച്ചാര്‍ മാത്രം മതി ഒരുപറ ചോറ് കഴിക്കാന്‍’ എന്നാണല്ലോ പഴമക്കാര്‍ പറയാറുള്ളത്. ഒരു പരിധിവരെ അത് സത്യവുമാണ്. കാരണം നമ്മുടെ പാകത്തിന് പുളിയും ഉപ്പും എരിവുമെല്ലാം ചേര്‍ത്ത അച്ചാറുണ്ടെങ്കില്‍ ഭക്ഷണം കഴിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല അച്ചാറുകളുടെയും രുചികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. അതോടൊപ്പം ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പലവിധത്തിലുള്ള മായങ്ങള്‍ ചേര്‍ത്താണ് അവ വിപണിയിലെത്തിക്കുകയും ചെയ്യുന്നത്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി, ഒരംശം പോലും മായം ചേര്‍ക്കാതെ, പണ്ടുകാലത്ത് […]