Entreprenuership Success Story

ഇനി നിങ്ങളുടെ ചര്‍മ്മവും തിളങ്ങട്ടെ ഉപയോഗിക്കൂ Fedora Feel The Nature

”വിനോദം എന്ന നിലയിലാണ് സോപ്പ് നിര്‍മാണം ആരംഭിച്ചത്. പിന്നീട് സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും ഉപയോഗിക്കാന്‍ നല്‍കി. അധികം വൈകാതെ അവരില്‍ നിന്നും സോപ്പിന്റെ ഗുണനിലവാരം മനസിലാക്കി നിരവധി പേരാണ് ആവശ്യക്കാരായി എത്തുന്നത്. ഇപ്പോള്‍ സിനിമ മേഖലയില്‍ നിന്ന് വരെ ആവശ്യക്കാര്‍ സമീപിച്ചുതുടങ്ങിയിട്ടുണ്ട്”, തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനിയായ റിജിയുടെ വാക്കുകളാണിത്. ഇന്ന് മികച്ച നിലയില്‍ മുന്നോട്ടുപോകുന്ന ‘Fedora Feel The Nature’ എന്ന ബ്രാന്റിന്റെ ഉടമയാണ് റിജി ഡെജി. ഒരു സംരംഭകയാകുക എന്ന ലക്ഷ്യം മനസിന്റെ കോണില്‍ പോലും റിജി […]

Entreprenuership Special Story

ഫാഷനാണ് മേഘയ്ക്ക് പാഷന്‍; ഉടുത്തൊരുങ്ങി റാണിയാകാന്‍ ‘റെയിംസ് ഡിസൈനര്‍ ബോട്ടിക്’

“Fashion is part of the daily air and it changes all the time, with all the events. You can even see the approaching of a revolution in clothes. You can see and feel everything in clothes.” – Diana Vreeland കാലം മാറുന്നതിന് അനുസരിച്ച് സ്ത്രീകളുടെ വസ്ത്ര സങ്കല്പത്തിന് വലിയ മാറ്റങ്ങള്‍ തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാടന്‍ വസ്ത്രങ്ങളില്‍ നിന്ന് മാറി ഇന്റര്‍നാഷണല്‍ ഡിസൈനിലുള്ള […]

Entreprenuership Success Story

പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി മാറ്റിയ സംരംഭകന്‍ 

പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കി മാറ്റിയ സംരംഭകനാണ് കന്യാകുമാരി സ്വദേശിയായ പ്രദീഷ് നായര്‍. ഇന്ന് വിജയിച്ച് നില്‍ക്കുന്ന Loopers Ventures Private Limited, Loopers Mini Nidhi Limited എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് ഇദ്ദേഹം. പ്രദീഷ് നായര്‍ എങ്ങനെയാണ് ബിസിനസിലേക്ക് എത്തിയതെന്നും വിജയിച്ചതെന്നും നമുക്ക് കാണാം. നിരവധി പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് Loopers Ventures Private Limited, Loopers Mini Nidhi Limited എന്നീ രണ്ട് സ്ഥാപനങ്ങള്‍ താങ്കള്‍ പടുത്തുയര്‍ത്തിയത്. എങ്ങനെയാണ് ബിസിനസ് എന്ന മേഖലയിലേക്ക് എത്തുന്നത്. വിജയത്തിലേക്ക് എത്താന്‍ […]

Entreprenuership Success Story

ഡ്രീം ക്രാഫ്റ്ററിലൂടെ ഓര്‍മകള്‍ക്ക് പകിട്ടേകി അര്‍ഷ

അലങ്കാര വസ്തുക്കളോട് പ്രത്യേക താത്പര്യമാണ് എല്ലാവര്‍ക്കും. കണ്ണിന് കുളിര്‍മയേകുന്നതും ആളുകളെ ആകര്‍ഷിക്കുന്നതുമായ വസ്തുക്കള്‍ സ്വീകരണ മുറികളിലും കിടപ്പുമുറികളിലുമായി അലങ്കരിച്ച് മോടി കൂട്ടുന്നതില്‍ ശ്രദ്ധിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ അവ നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളെ എക്കാലവും ഓര്‍മ്മപ്പെടുത്തുന്നവ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരത്തില്‍ സന്തോഷ മുഹൂര്‍ത്തങ്ങളെ പുതുമയുള്ള ഓര്‍മകളാക്കി മാറ്റുകയാണ് ഡ്രീം ക്രാഫ്റ്ററായ അര്‍ഷ. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ അര്‍ഷക്ക് ചെറുപ്പം മുതല്‍ ആര്‍ട്ട് വര്‍ക്കുകളോട് പ്രത്യേക താത്പര്യമായിരുന്നു. ബി.ഫാം വിദ്യാര്‍ത്ഥിനിയായ അര്‍ഷ കോവിഡ് കാലത്ത് ഒരു വിനോദം […]

Entreprenuership Success Story

പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കി മാറ്റിയ അറഫാത്ത്

ജീവിതത്തില്‍ അപ്രതീക്ഷിതമായി പ്രതിസന്ധികള്‍ തേടിയെത്തിയേക്കാം. ഇച്ഛാശക്തിയാല്‍ അവ തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കൂ. നമുക്ക് എന്ത് സാധിക്കില്ല എന്ന് തോന്നുന്നുവോ, അത് കഠിനാധ്വാനത്തിലൂടെ നേടാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശിയായ അറഫാത്ത്. ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്ന അറഫാത്തിന് അവിചാരിതമായി ഡിസ്‌കുമായി ബന്ധപ്പെട്ട് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലാകുകയും തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് സര്‍ജറിക്ക് ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും ‘ഫിസിക്കലി ഫിറ്റല്ലെ’ന്ന കാരണത്താല്‍ അവയെല്ലാം നഷ്ടപ്പെട്ടു. ഇതോടെ സാമ്പത്തിക പ്രതിസന്ധി അലട്ടിത്തുടങ്ങിയപ്പോള്‍ മാനസികമായി […]

Entreprenuership Success Story

ചെറുത്തുനില്‍പ്പല്ല, പോരാട്ടമാണ് ജൂബിക്ക് ജീവിതം; പെണ്‍ വിജയത്തിന് മാതൃകയാവാന്‍ ജൂബിസാറാ മേക്കോവര്‍

പുറത്തേക്കൊന്നും അധികം വിടാതെ പഠനത്തിനു പോലും പരിമിതികള്‍ നിശ്ചയിക്കപ്പെട്ട ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. ഉള്ളിലെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും ഒക്കെ ഉള്ളിന്റെയുള്ളില്‍ ഒളിപ്പിച്ച് താലോലിക്കാന്‍ മാത്രമുള്ള അവസരം ഉണ്ടാവുക. ഒടുവില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക്. അവിടെയും ആഗ്രഹങ്ങള്‍ക്കൊത്ത് പറക്കാന്‍ ആരും സമ്മതിക്കാതെ വന്നപ്പോള്‍ കുടുംബവും കുട്ടികളുമായി ജീവിതം മുന്നോട്ട്. ഇടയ്ക്ക് എപ്പോഴോ കാലത്തിന്റെ കണക്ക് പുസ്തകത്തിലെ തെറ്റിന്റെ ഫലമായി ജീവിതത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കാന്‍ സാഹചര്യം വന്നപ്പോള്‍ ആരും അറിയാതെ ഉള്ളില്‍ […]

Entreprenuership Success Story

ആഘോഷ മൂഹൂര്‍ത്തങ്ങള്‍ക്ക് മിഴിവേകാന്‍ ഇനി ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’

മേക്കപ്പ് ചെയ്ത് അണിഞ്ഞൊരുങ്ങി നടക്കാന്‍ ആഗ്രഹമില്ലാത്ത സ്ത്രീകള്‍ ആരുമുണ്ടാകില്ല. കണ്ണാടിയുടെ മുന്നില്‍ പോയി സൗന്ദര്യം വിലയിരുത്തിയശേഷമാണ് എല്ലാവരും പുറത്തേക്ക് പോകുക. ആഘോഷങ്ങള്‍ വരികയാണെങ്കില്‍ ഒരാഴ്ച മുന്‍പ് തന്നെ മികച്ച പാര്‍ലര്‍ അന്വേഷിക്കുകയും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇനി നിങ്ങളുടെ ആഘോഷ നിമിഷങ്ങള്‍ ഏതുമാകട്ടെ, പകിട്ടേകാന്‍ ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’ തിരഞ്ഞെടുക്കാം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രിയയുടെ സംരംഭമാണ് നേമത്ത് പ്രവര്‍ത്തിക്കുന്ന ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’. ബ്യൂട്ടിപാര്‍ലറിലെ പ്രവര്‍ത്തനം എന്നതിലുപരി ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് […]

Business Articles Entreprenuership

ബിസിനസ് രംഗത്ത് കൈത്താങ്ങാകാന്‍ BIA Business Consultants

“The best Preparation for tomorrow is doing your best today”- H Jackson Brown Jr ഏതൊരു സംരംഭവും ആരംഭിക്കുവാനും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാനും ആദ്യം വേണ്ടത് അതിനെപ്പറ്റിയുള്ള തികഞ്ഞ ഒരു അവബോധമാണ്. അതുകൊണ്ടുതന്നെ ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ സംരംഭകന്റെ ഉള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉടലെടുക്കാം. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു വിളിപ്പാടകലെ നിന്ന് ലഭിച്ചാലോ? അതെ, നിങ്ങളിലെ സംരംഭകന് വഴികാട്ടിയാകാന്‍ ബിഐഎ ബിസിനസ് കണ്‍സള്‍ട്ടന്‍സ് തൊട്ടരികില്‍ തന്നെയുണ്ട്. ACCA പഠിച്ചുകൊണ്ടിരുന്ന സമയത്ത് […]

Entreprenuership Success Story

കണ്‍സ്ട്രക്ഷനും ഇന്റീരിയറും എല്ലാം ഇനി ഒരു കുടക്കീഴില്‍, സ്മാര്‍ട്ടാകാം വാള്‍മാര്‍ക്കിനൊപ്പം

അനുദിനം കനത്ത മത്സരം നേരിടുന്ന ഒരു മേഖലയായി ഇന്ന് ഇന്റീരിയര്‍ ഡിസൈനിംഗ് രംഗം മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങളാണ് ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ഏറ്റവും മികച്ച ക്വാളിറ്റിയില്‍ പൂര്‍ത്തിയാക്കുന്ന എത്ര സ്ഥാപനങ്ങള്‍ അവയ്ക്കിടയില്‍ ഉണ്ടെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ക്ക് ആര്‍കിടെച്വര്‍ എന്ന സ്ഥാപനം ഈ ചോദ്യത്തിനുള്ള ഒരു മികച്ച ഉത്തരമാണ്. നിങ്ങള്‍ക്ക് സ്വന്തമായൊരു സ്ഥലവും വീടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ഉണ്ടെങ്കില്‍ വാള്‍മാര്‍ക്ക് […]

Entreprenuership Special Story

അണിഞ്ഞൊരുങ്ങി അടിപൊളിയാകാന്‍ അസ്മിയുടെ ‘ജാസ് ബ്രൈഡല്‍ മേക്കോവര്‍’

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ അസ്മി എന്ന സംരംഭകയുടെ വിജയത്തിന് പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭര്‍ത്താവും കുടുംബവുമാണ്. വിവാഹത്തിന് മുമ്പ് കലാരംഗത്ത് തിളങ്ങി നിന്ന അസ്മി ഗാനമേളകളിലും ഡാന്‍സിലും ഒക്കെ സജീവമായി ഇടപെട്ടിരുന്നു. കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ മേക്കപ്പിനോട് തോന്നിയ ഇഷ്ടമാണ് വിവാഹശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ പ്രാവര്‍ത്തികമായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്യൂട്ടീഷന്‍ മേഖലയിലെ നിറസാന്നിധ്യമാണ് അസ്മി എന്ന യുവ സംരംഭക. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ അസ്മി […]