നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് ദിവാസ്
സംരംഭകത്വത്തിലേക്ക് എത്തുന്ന ഓരോരുത്തര്‍ക്കും നിരവധി വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കം പങ്ക് വയ്ക്കാനുള്ളത്. സ്വന്തം സംരംഭമെന്ന ആശയം ഉള്ളില്‍ ഉദിക്കുന്നത് മുതല്‍ അതിന്റെ വിജയം വരെ അവരെ മുന്നോട്ട് നയിക്കുന്നതും ഇതേ അനുഭവങ്ങള്‍ നല്കുന്ന കരുത്ത് തന്നെയായിരിക്കും. ഇത്തരത്തില്‍ കഠിനാധ്വാനത്തിലൂടെ മുന്നേറി സംരംഭകയായി മാറിയ കഥയാണ് പാല സ്വദേശിനിയും ദിവാസ് ഡിസൈന്‍സ് സ്ഥാപകയുമായ ജൂഡിന്‍ മരിയ ജോര്‍ജിന്റേത്. 2018ല്‍ ചെറിയ രീതിയില്‍ വസ്ത്രങ്ങളുടെ റീസെല്ലിംഗ് ബിസിനസില്‍ തുടക്കം കുറിച്ച ദിവാസ് ഇന്ന്, കേരളത്തിനകത്തും പുറത്തും ഹാന്‍ഡ് വര്‍ക്ക് ഡിസൈനിംഗ് രംഗത്തെ […]




