തോള്‍വേദന (Shoulder Pain)
ഇന്ന് യുവജനങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് തോള്‍സന്ധിവേദന. മണിക്കൂറുകള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലായ്മയുമൊക്കെ ഇതിന്റെ കാരണങ്ങളാവാം. ഇതില്‍ പ്രധാനമായും കണ്ടുവരുന്നത് തോള്‍സന്ധി ഇടറുക എന്നതാണ്. ഇതുമൂലം പല പ്രശ്‌നങ്ങളുണ്ടാവാം. സന്ധികളുടെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുക, തുടര്‍ച്ചയായി തോള്‍സന്ധി ഇടറുക… ഇതുമൂലം തോളില്‍ വേദന അനുഭവിക്കുന്നവരുടെ എണ്ണവും അധികമായാണ് കണ്ടുവരുന്നത്. മേല്‍സൂചിപ്പിച്ച കാരണങ്ങളാല്‍ സാധാരണ ജീവിതശൈലികളില്‍ മാറ്റം വരുത്താന്‍പോലും തോള്‍സന്ധി വേദന കാരണമാകാറുണ്ട്. സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ, കൂടുതലായി ഷട്ടില്‍, […]







