ഡോക്ടര്‍ ഷാജി കെ നായര്‍; വീടിന് കേടുപാടുകള്‍ വരുത്താതെ വാസ്തുദോഷം മാറ്റുന്ന വാസ്തുശാസ്ത്ര ആചാര്യന്
ജീവിതം എന്ന സമരവുമായി സമരസപ്പെട്ട് ഓടിനടന്ന ഒരു സാധാരണ പൗരന് തന്റെ കഠിനാധ്വാനം കൊണ്ട് സ്വപ്നസമാനമായ തലങ്ങളിലേയ്ക്ക് എത്തിപ്പെടുന്ന ജീവന്റെ കയ്പും മധുരവുമെല്ലാം നമ്മള് നിരവധി പ്രാവശ്യം കേട്ടുകഴിഞ്ഞതാണ്. ഒപ്പം ആത്മീയവും ഭൗതികവുമായ ഔന്നത്യങ്ങളിലേയ്ക്ക് സഞ്ചരിച്ച് തളര്‍ന്നവരും ഉയര്‍ന്നവരും നമ്മുടെയൊക്കെ മുന്നില്‍ വാക്കുകളായും വരകളായും വെള്ളിത്തിരയിലൂടെയും നമ്മള് എത്രയോ പ്രാവശ്യം പരിചയപ്പെട്ടിരിക്കുന്നു. പാരമ്പര്യമായി കൈമാറിവന്ന ജ്യോതിഷശാസ്ത്രത്തിലൂടെ സഞ്ചരിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു യുവാവ് ഒടുവില്‍ ആത്മീയ തലങ്ങളിലെ ഔന്നത്യങ്ങള്‍ താണ്ടി, ഒരു ആശ്രമത്തിന്റെ സ്ഥാപകനും മഠാധിപതിയുമൊക്കെയായ ഒരു സത്യകഥ […]




