ചെറിയ ലക്ഷ്യങ്ങള്‍ സ്വപ്‌നം കാണുന്നത് അപരാധമാണ്
ഇന്ത്യയുടെ ‘മിസൈല്‍ മനുഷ്യന്‍’ എന്നറിയപ്പെടുന്ന, ഏവരുടെയും പ്രിയങ്കരനായ നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ വാക്കുകളാണിത്. വളരെ അര്‍ത്ഥദീപ്തവും പ്രചോദനകരവുമായ വാക്കുകള്‍… നമ്മുടെ ചിന്തകളും സ്വപ്‌നങ്ങളും എപ്പോഴും വലുതായിരിക്കണം. ഒരിക്കലും നമ്മള്‍ ചെറിയ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോകരുത്. ‘കുന്നോളം കൊതിച്ചാലേ എള്ളോളം കിട്ടുകയുള്ളൂ’ എന്നൊരു പഴമൊഴി തന്നെയുണ്ട് നമ്മുടെ നാട്ടില്‍. വെറുതേ കൊതിച്ചതുകൊണ്ട് മാത്രം കാര്യമില്ല; ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിശ്രമമില്ലാതെ പരിശ്രമിക്കുകയും വേണം. നമ്മുടെ ലക്ഷ്യങ്ങള്‍ സഫലമാക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്… നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. […]




