ശുചിത്വ കേരളത്തിനായി ഒരു ഒറ്റയാള്‍ പോരാളി
കേരളം എന്നും പച്ചപ്പിന്റെയും ഹരിതാഭയുടെയും നാടാണ്. എന്നാല്‍ ഇന്ന് നാം അതിഥികളെ സ്വീകരിക്കുന്നത് മാലിന്യക്കൂമ്പാരങ്ങള്‍ നിറഞ്ഞ പാതയോരങ്ങളിലൂടെയാണ്. പ്രബുദ്ധരായ മലയാളികള്‍ നാട് വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഇനിയും മുന്നേറാനുണ്ട്. വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളില്‍ മണ്ണിനും വായുവിനും കേടുപാടുകള്‍ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഏറെയും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രത്തോളം ആഘാതമാണ് പ്രകൃതിക്ക് ഏല്പ്പിച്ചിക്കുന്നതെന്ന് നമുക്കറിയാം. കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി ‘കേരളത്തെ മാലിന്യ മുക്തമാക്കുക’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പാലക്കാട് അകത്തെത്തറ സ്വദേശി ദീപക് വര്‍മ. വളരെ ‘തലവേദന’ സൃഷ്ടിക്കുന്ന മാലിന്യ […]




