Be +ve

വിജയവും പരാജയവും ആകസ്മികമോ ?

ഒരാളുടെ ജീവിതത്തില്‍ വിജയവും പരാജയവും സംഭവിക്കുന്നത് തീര്‍ത്തും ആകസ്മികമായാണ് എന്ന് തോന്നാറില്ലേ…! വിജയത്തിന്റെ അത്യുന്നത ശൃംഗങ്ങളില്‍ വിരാജിച്ച പലരും വളരെ പെട്ടെന്ന് തകര്‍ന്നു തരിപ്പണമായത് നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ, പരാജയത്തിന്റെ പടുകുഴിയില്‍ നില്ക്കുന്ന പലരും ആകസ്മികമായ ചില വഴിത്തിരിവുകള്‍ക്ക് പിന്നാലെ വിജയസോപാനത്തിലേക്ക് നയിക്കപ്പെട്ട സംഭവങ്ങളും നമുക്ക് അറിയാം. എന്നാല്‍, വിജയികളുടെയും പരാജിതരുടെയും ജീവിതം പരിശോധിച്ചാല്‍, അവര്‍ക്ക് സംഭവിച്ച വിജയത്തിനും പരാജയത്തിനും കൃത്യമായ കാരണങ്ങളുണ്ടാകും. അവരുടെ ജീവിതത്തില്‍ സംഭവിച്ച ഒരു വിട്ടുവീഴ്ചയോ, തെറ്റോ ആയിരിക്കാം അവര്‍ക്ക് പരാജയത്തെ നല്കിയത്. […]