Excellent Construction & Interior; വിശ്വാസത്തിന്റെ ഉറച്ച അടിത്തറയില്‍ ഉയര്‍ന്നൊരു നിര്‍മാണവിജയം
നിര്‍മാണ രംഗത്ത് പേരിനൊപ്പം വിശ്വാസവും നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ അപൂര്‍വമാണ്. അത്തരത്തില്‍ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത പ്രവര്‍ത്തന ശൈലിയിലൂടെയാണ് Excellent Construction & Interior മുന്നേറിക്കൊണ്ടിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, സംരംഭകനായ അനന്തു വിജയന്‍ എന്ന എഞ്ചിനിയറുടെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഇന്ന് ശ്രദ്ധേയമായൊരു നിര്‍മാണവിജയമായി മാറിയിരിക്കുന്നു. 2015ല്‍ സ്വന്തം സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കിയാണ് അനന്തു Excellent Construction ആരംഭിച്ചത്. 2018ല്‍ കമ്പനിയ്ക്കായി പ്രത്യേക ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു. 2014ല്‍ ബി.ടെകും 2018ല്‍ എംടെകും […]




