Success Story

ചിലവ് തടസ്സമാകാതെ, ഡിജിറ്റല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന Adberry

വിജയത്തിലേക്കുള്ള പടവുകള്‍ ഒറ്റയ്ക്ക് കയറുന്നതിനേക്കാള്‍, പരസ്പര പിന്തുണയോടെയും വ്യക്തമായ ലക്ഷ്യബോധത്തോടെയും മുന്നേറുമ്പോള്‍ ആ വിജയത്തിന് തിളക്കമേറും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് തൊടുന്നതെല്ലാം പൊന്നാക്കുന്ന മികവുമായി എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് ‘ആഡ്‌ബെറി’ (Adberry). കേരളത്തിലെ ശ്രദ്ധേയമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ ഒന്നായി ആഡ്‌ബെറി വളര്‍ന്നതിന് പിന്നില്‍ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും കൈമുതലാക്കിയ പ്രശാന്ത് വര്‍ഗീസ് – ഹീര മരിയ ദമ്പതികളുടെ അധ്വാനമുണ്ട്. ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സിയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം, ഇനി മറ്റൊരു സംരംഭകനും ഉണ്ടാകരുതെന്ന ചിന്തയില്‍ നിന്നാണ് പ്രശാന്ത് […]

Entreprenuership Success Story

സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയം കീഴടക്കി മീത്ത് & മിരി

ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആകുക എന്നത് നിസാരമല്ല. മുഴുവന്‍ സമയം സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ചെലവഴിക്കുകയും പുതിയ ട്രന്റുകള്‍ വിലയിരുത്തി അതിനനുസരിച്ച് കണ്ടന്റ് ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ അവരെ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കണ്ടന്റ് ക്രിയേറ്റര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായി മാറുന്നത്. അത്തരത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കി വിജയഗാഥ തുടരുന്ന കപ്പിള്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് മീത്ത് & മിരി. കണ്ണൂര്‍ സ്വദേശികളായ മീത്തും മിരിയും (റിതുഷ) തുടക്കത്തില്‍ ടിക് ടോക്കിലൂടെ ഡബ്‌സ്മാഷ് വീഡിയോകള്‍ ചെയ്താണ് സോഷ്യല്‍ […]

Special Story

നാവില്‍ കൊതിയൂറുന്ന, ‘സ്‌പെഷ്യല്‍’ ബിരിയാണികളുമായി നജിയ ഇര്‍ഷാദിന്റെ ‘യമ്മിസ്‌പോട്ട്’

നല്ല ചൂട് ആവി പറക്കുന്ന ബിരിയാണി മുന്നില്‍ കിട്ടിയാല്‍ ആരുടെ നാവിലും കൊതിയൂറും. എങ്കില്‍ അതു രുചിയുടെ കാര്യത്തില്‍ അല്‍പം സ്‌പെഷ്യലാണെങ്കിലോ…? തിരുവനന്തപുരത്തിന്റെ മണ്ണില്‍ ഇന്ന് ആളുകള്‍ തേടിയെത്തുന്ന, നാവിനും മനസിനും ആസ്വാദ്യകരമായ ഒരു പുത്തന്‍ രുചി സമ്മാനിക്കുന്ന ഹരിയാലി, മഹാരാജ ബിരിയാണികളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏവര്‍ക്കും ആസ്വാദ്യകരമായ രുചിക്കൂട്ടിന്റെ പര്യായപദങ്ങളായി മാറിയ ഹരിയാലി ബിരിയാണിയും മഹാരാജ ബിരിയാണിയുമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയിലെ ചര്‍ച്ചാവിഷയം. ഓരോ ഭക്ഷണവും ഓരോ നാടിന്റെയും അഭിമാനമാണ്. അതുപോലെ, നാവില്‍ കൊതി […]

News Desk

ഫേസ്ബുക്ക് ഇനി ‘മെറ്റ’; പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് ഇനി ‘മെറ്റ’ .കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള പേരുകളില്‍ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പരിമിതികള്‍ക്കപ്പുറം എന്നാണ്.

News Desk

പേര്മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്; വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഒക്കുലസ് എന്നിവയും പുതിയ കമ്പനിക്ക് കീഴില്‍ വരും

ഫേസ്ബുക്ക് തങ്ങളുടെ കമ്പനിക്ക് പുതിയ ഒരു പേരിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറിനുള്ളില്‍ തന്നെ ഫേസ്ബുക്ക് റീബ്രാന്‍ഡിംഗ് നടന്നേക്കാം . ഫെയ്‌സ്ബുക്കിനുള്ള മറ്റൊരു ഐഡന്റിറ്റി, ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല, കാരണം ഫേസ്ബുക്ക് ഇപ്പോഴും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി തുടരാന്‍ സാധ്യതയുണ്ട്. ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ ഫേസ്ബുക്ക് ഇനി ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി അറിയപ്പെടാന്‍ ആഗ്രഹിക്കാത്തതിനാലായിരിക്കാം പുതിയ ഐഡന്റിറ്റി മാറ്റം. ഫേസ്ബുക്കിന്റെ ആപ്പ് ഒരു മാതൃ കമ്പനിക്ക് കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചായിരിക്കാം […]