Special Story

‘ചൈത്രരഥ’ത്തിലൂടെ ഒരു യാത്ര

ജൈവവൈവിധ്യങ്ങളുടെ കലവറയാണ് പ്രകൃതി. ശുദ്ധവായുവും ജലസ്രോതസുകളും ഹരിതാഭയും വ്യത്യസ്ഥങ്ങളായ ആവാസവ്യവസ്ഥകളും കൊണ്ടു സമ്പുഷ്ടമായ പ്രകൃതി… പ്രകൃതിയുടെ ശീതളതയും ഹരിതാഭയും ആവാഹിച്ചു കാഴ്ചക്കാര്‍ക്കു സുഖദമായൊരനുഭൂതി ഒരുക്കുകയാണ് പാലക്കാട് പട്ടഞ്ചേരി സ്വദേശി ഡോ. പ്രലോഭ് കുമാര്‍ തന്റെ ‘ചൈത്രരഥം’ എന്ന ഫാമിലൂടെ… കൗതുകമൂറുന്ന കാഴ്ചകള്‍ക്കൊപ്പം ഏതൊരു വ്യക്തിക്കും ഒരു നവ്യാനുഭവം കൂടിയാണ് പ്രലോഭ് കുമാറിന്റെ ‘ചൈത്രരഥം’. മനോഹരമായ തോട്ടം, ജൈവ പഴവര്‍ഗ്ഗങ്ങളും പച്ചക്കറി- കൃഷികള്‍ക്കുമൊപ്പം വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും അലങ്കാര മത്സ്യങ്ങളുടെയുമൊക്കെ അനവദ്യ ശേഖരമാണ് ഇവിടം. അഞ്ചര ഏക്കറോളം നീണ്ടു […]

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ മധ്യത്തായി ജലസമൃദ്ധമായ ഒരു കുളം. കുളത്തില്‍ നിറയെ മത്സ്യങ്ങള്‍. അതിന്റെ ഒരു ഭാഗത്തായി ഒരു ചെറു വനം അഥവാ കാവ്. കുളക്കരയിലായി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ചെറിയ മുളം കുടിലുകള്‍. ഇതെല്ലാം ഒരു കാല്പനികമായ സ്വപ്‌നം മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. കേരളത്തിന്റെ, ഒരുപക്ഷേ ലോകത്തിന്റെ തന്നെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കാന്‍ […]