ഫെഡ്എക്സ് എക്സ്പ്രസും ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു; 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും
കൊച്ചി: എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയായ ഫെഡ്എക്സ് കോര്‍പിന്റെ സബ്സിഡിയറിയായ ഫെഡ്എക്സ് എക്സ്പ്രസും ലോജിസ്റ്റിക്, സ്പ്ലെചെയില്‍ കമ്പനിയായ ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഫെഡ്എക്സ്, ഡല്‍ഹിവറിയില്‍ 100 മില്യണ്‍ ഡോളര്‍ ഓഹരി നിക്ഷേപം നടത്തും. ഇന്ത്യയിലെ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ട് ഓഹരി, വാണിജ്യ ധാരണകളില്‍ ഇരു കമ്പനികളും ഒപ്പിട്ടു. ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍, നിയന്ത്രണപരമായ അനുമതികള്‍ എന്നിവയ്ക്കു വിധേയമായിരിക്കും ഈ മാറ്റത്തിന്റെ പൂര്‍ത്തീകരണം. ഫെഡ്എക്സ് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര കയറ്റിറക്കുമതി സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഡല്‍ഹിവറി, […]





