Festoon Jewels; മിനിമല്‍ ജ്വല്ലറികളുടെ സൗന്ദര്യത്താല്‍ വളര്‍ന്ന ബ്രാന്‍ഡ്
ആഡംബരത്തില്‍ നിന്ന് മാറി, മിനിമല്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്ന ഒരു പുതിയ തലമുറയുണ്ട് ഇന്ന്. ദിനംപ്രതി ഉപയോഗിക്കാവുന്ന, ഭാരം തോന്നിക്കാത്ത, എന്നാല്‍ നോക്കിയാല്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ജ്വല്ലറികള്‍, അതാണ് ഈ തലമുറയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ്. ഈ മാറ്റം തിരിച്ചറിഞ്ഞ്, മിനിമല്‍ ഫാഷനെ ഒരു പ്രീമിയം അനുഭവമാക്കി മാറ്റിയ ബ്രാന്‍ഡാണ് Festoon Jewels. മലപ്പുറം സ്വദേശിനികളായ രഹനയും സിന്‍സിയും ചേര്‍ന്ന് ആരംഭിച്ച Festoon Jewels ഇന്ന് എറണാകുളം കേന്ദ്രീകരിച്ച് വളരുന്ന ഒരു പ്രീമിയം ഡെയിലി വെയര്‍ ജ്വല്ലറി ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. […]




