അനന്ത സാധ്യതകളുമായി സമുദ്രപഠനം
തൊഴിലവസരങ്ങളുടെ അനന്തജാലകമാണ് സമുദ്രപഠനം. സമുദ്രത്തിലെ തിരമാലകള്‍ പോലെ, ഈ മേഖലയിലെ അവസരങ്ങളും അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോട് അഭിരുചിയും കഴിവുമുള്ളവര്‍ക്ക് ഈ മേഖലയില്‍ നന്നായി ശോഭിക്കാന്‍ കഴിയും. ഫിഷറീസ്, സമുദ്രപഠനത്തിനായി അവസരമൊരുക്കുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്. ഫിഷറീസ്, സമുദ്രപഠനം, മാനേജ്‌മെന്റ് മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനന്തസാധ്യതകള്‍ തുറന്നിടുന്ന കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൊച്ചിയിലെ പനങ്ങാട് സ്ഥിതിചെയ്യുന്ന സര്‍വകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം […]




