കലയ്‌ക്കൊപ്പം കാര്യവും; വരകളുടെ ലോകത്ത് വര്‍ണങ്ങള്‍ വിതറി ഗീതാലയം
ചായക്കൂട്ടിലൂടെ വരും തലമുറയുടെ ജീവിതത്തിന് ലക്ഷ്യം പകരുന്ന ഒരിടം. വിദ്യാഭ്യാസത്തിനോടൊപ്പം കലയുടെ നന്മയും സഹജീവികളോട് പ്രതിബദ്ധതയും കുട്ടികളില്‍ ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരികയാണ് വിശ്വപ്രതാപ് എന്ന കലാകാരന്റെ കീഴില്‍ തിരുവനന്തപുരം തച്ചോട്ടുകാവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗീതാലയം. മ്യൂറല്‍ ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വിശ്വപ്രതാപ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി വരകളുടെയും വര്‍ണങ്ങളുടെയും ലോകത്ത് സജീവമാണ്. 2021ല്‍ ആക്രിലിക് മീഡിയത്തില്‍ മൂന്നു മണിക്കൂറും 28 മിനിറ്റുമെടുത്ത് വിശ്വപ്രതാപ് വരച്ച മോഹന്‍ലാല്‍ (ബറോസിലെ വേഷപ്പകര്‍ച്ച) ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. […]




