സ്വപ്‌നങ്ങള്‍ക്ക് ഒരു റിബണ്‍ കെട്ടി,’മെയ്ഡ് ബൈ ദിവ്യ’!
ഒരു ഹോബിയെ മികച്ച സംരംഭമാക്കി മാറ്റുന്നതിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ് ദിവ്യ സൂരജിന്റെ ‘ബിസിനസ് യാത്ര’ ! സര്‍ഗാത്മകതയും ദൃഢനിശ്ചയവും ഒരുമിച്ച് വിജയത്തിലേക്കുള്ള വഴികള്‍ തുറക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ ഇതിലുണ്ട്. ശ്രീ നാരായണ ഗുരു ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ MBA പഠിച്ചിറങ്ങി. പാലക്കാട് സ്വദേശിനിയായ ദിവ്യ ഇന്ന് ഖത്തറില്‍ സ്ഥിരതാമസക്കാരിയാണ്. ഏത് അവസരത്തിനും അനുയോജ്യമായ മനോഹരമായ കസ്റ്റമൈസ് ചെയ്ത ഹാന്‍ഡ് മെയ്ഡ് ഗിഫ്റ്റുകള്‍ക്ക് പേരുകേട്ട ബ്രാന്‍ഡായ Gifts N Bows ന്റെ സ്ഥാപകയും സംരംഭകയുമാണ് അവരിന്ന്. […]




