മാറുന്ന സൗന്ദര്യ സങ്കല്പങ്ങള് ഇനി നിങ്ങള്ക്കു സ്വന്തം; മേക്കപ്പ് മേഖലയില് തിളങ്ങി ഗ്ലീറ്റ്സ് ആന്ഡ് ഗ്ലാമര് ബ്യൂട്ടി സ്പാ
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ട്രെന്ഡുകളാണ് ഓരോ മേഖലയിലുമുള്ളത്. അത് വസ്ത്രങ്ങളിലായാലും ആഭരണങ്ങളിലായാലും മാറിവരുന്ന മേക്കപ്പ് രീതികളിലായാലും എന്തിനുമേതിനും പുതുമ നിലനിര്ത്താന് ശ്രമിക്കുന്ന ഒരുപറ്റം ആളുകള്ക്കിടയിലാണ് നാം ജീവിക്കുന്നത്. ഓരോ വ്യക്തികളുടെയും ആവശ്യത്തിനനുസരിച്ച് ഓരോ വസ്തുക്കളും നിര്മിച്ചെടുക്കുക എന്നത് തന്നെയാണ് ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ചലഞ്ചിംഗ് ആയിട്ടുള്ള കാര്യം. ആ ചലഞ്ച് നിങ്ങള് ഏറ്റെടുക്കാന് തയ്യാറാണെങ്കില് വിജയം നിങ്ങള്ക്കൊപ്പമുണ്ട് എന്നാണ് യുവ സംരംഭകയായ അര്ച്ചന പറയുന്നത്. ബ്രൈഡല് മേക്കപ്പ് രംഗത്ത് പുത്തന് ആശയങ്ങളും മറ്റും കൊണ്ടുവരുകയും മാറുന്ന കാഴ്ചപ്പാടുകള്ക്ക് ഒപ്പം […]




