News Desk

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 80 രൂപ് വര്‍ധിച്ച് പവന് വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന 4430 രൂപയില്‍ എത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്. ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശ്കതിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

News Desk

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി വില കുറച്ചു

വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും. സ്വര്‍ണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അടിസ്ഥാന വിലയില്‍ കുറവ് വന്നതോടെ സ്വര്‍ണവിലയില്‍ അത് പ്രതിഫലിക്കും.

News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ; പവന് 200 രൂപ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വര്‍ണംനേരിട്ടത്. പലിശ ഉയര്‍ത്തേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനവും ഡോളറിന്റെ ഉയര്‍ച്ചയുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 46,914 രൂപയാണ്. 0.16ശതമാനമാണ് നേട്ടം

News Desk

സ്വര്‍ണവില മാറ്റമില്ലാതെ ; ഗ്രാമിന് 4,400, പവന് 35,200 രൂപയുമാണ് ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,200 രൂപയും. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഇതുവരെ പവന് 1,680 രൂപ കുറഞ്ഞു. ജൂണ്‍ 21 ന് പവന് 35,120 രൂപയായിരുന്നു വില. അത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. എന്നാല്‍ ജൂണ്‍ മൂന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,960 രൂപയിലും എത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് […]