News Desk

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

  • September 24, 2021
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758 ആയി താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,015 ഡോളറാണ്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് വിലയെ ബാധിച്ചത്.

News Desk

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 35360 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 35360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4420 രൂപയായി. കഴിഞ്ഞ ദിവസം 35440 രൂപയായിരുന്നു പവന് വില. ഓഗസ്റ്റ് മുപ്പതിന് ഒരു പവന് 35,560 രൂപയായിരുന്നു വില. ഓഗസ്റ്റ് തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് […]

News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 80 രൂപ കൂടി പവന് 35,920

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,490 രൂപയും, പവന് 80 രൂപ വര്‍ധിച്ച് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 28 ന്, ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,816 ഡോളറാണ് നിരക്ക്. വിവിധ സംസ്ഥാനങ്ങളിലെ നികുതിയും മറ്റും അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ട്. ജ്വല്ലറികളില്‍ ജൂണ്‍ 15 മുതല്‍ […]

News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ ഇടിവ്. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂപയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. ആഗോള തലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചതോടെ സ്പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയുംചെയ്തിരുന്നു.

News Desk

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 35,720 ല്‍ എത്തി. മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണ്ണവില വെള്ളിയാഴ്ച പവന് 80 രൂപ ഉയര്‍ന്ന് 35,800 ല്‍ എത്തിയിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ 35,200 ആയിരുന്ന സ്വര്‍ണ്ണവില പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ തോതില്‍ വര്‍ദ്ധിച്ചു.