Entreprenuership Success Story

മുടിയിഴകളുടെ ‘ശ്രീ’യായി രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍

മലയാളികളുടെ സൗന്ദര്യസങ്കല്‍പങ്ങളില്‍ എക്കാലവും മാറ്റേറുന്ന ഒന്നാണ് ഇടതൂര്‍ന്ന പനങ്കുല പോലുള്ള മുടിയിഴകള്‍… വയലാറിന്റെ യവനസുന്ദരി മുതല്‍ കള്ളിയങ്കാട്ട് നീലി വരെ വര്‍ണിക്കപ്പെടുന്നതില്‍ മുടിയിഴകളുടെ പങ്ക് വളരെയേറെയാണ്. എന്നാല്‍ കാലം മാറിയതോടെ ജീവിതരീതികളിലും സൗന്ദര്യ സങ്കല്പങ്ങളിലും മാറ്റങ്ങളുണ്ടായി. എന്നിരുന്നാലും ഭംഗിയുള്ള മുടി എന്ന ആശയത്തിന് ഇന്നും അതിന്റെതായ പ്രാധാന്യമുണ്ട്. അത്തരത്തില്‍ കറുത്ത തിളക്കമുള്ള കട്ടികൂടിയ മുടിയഴകിന് ഉറച്ച വാഗ്ദാനമാണ് രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍. 13 ല്‍ പരം ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെര്‍ബല്‍ ഹെയര്‍ […]

Success Story

മുടി സംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം ടാനിക്ക; ഷൗബാനത്ത് എന്ന വീട്ടമ്മ കണ്ടുപിടിച്ച സൗന്ദര്യ രഹസ്യം

ഷൗബാനത്ത് സലീം എന്ന സാധാരണ വീട്ടമ്മ ഇപ്പോള്‍ ഒരു സ്വയം സംരംഭകയാണ്; പലരുടെയും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള അവസാനവാക്കായി മാറിയ ടാനിക്ക എന്ന ഹെര്‍ബല്‍ ഉത്പന്നങ്ങളുടെ സംരംഭക. മക്കളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അവരെ സ്വയം പര്യാപ്തരാക്കി. ഭര്‍ത്താവിന്റെ പിന്തുണയോടു കൂടി സ്വന്തമായി എന്തെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യണം എന്ന തന്റെ പാഷനെ പതുക്കെ പൊടി തട്ടിയെടുത്ത ഷൗബാനത്തിന് അതൊരു നല്ല തുടക്കമായിരുന്നു. കലര്‍പ്പുള്ള വ്യാജമായ ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് കണ്ടുമടുത്ത ഏതൊരു സഹൃദയനെയും പോലെ ആ വീട്ടമ്മയുടെ മനസ്സിലും ചില ബിസിനസ് […]

Entreprenuership Success Story

ഉചിര ; കേശ സംരക്ഷണത്തിന് ഒരു വിശ്വസ്ത നാമം

കേവലം കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം സേവനരംഗത്തും മികച്ച മാതൃക തീര്‍ത്ത് മുന്നേറുകയാണ് ഉചിര ഹെര്‍ബല്‍ ഓയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി അഞ്ചു വര്‍ഷത്തിനിടയ്ക്ക് മൂന്നുപ്രാവശ്യം കേശദാനം നിര്‍വഹിച്ചു ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ തൃശ്ശൂര്‍ കാനാട്ടുകര സ്വദേശി സുകന്യയുടെതാണ് ഈ സ്വപ്‌ന സംരംഭം. തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ സുകന്യ തന്റെ മുടി മുറിച്ച് നല്‍കിയത് മൂന്ന് തവണയാണ്. 2023ല്‍ ഈ സന്മനസ്സിന് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രത്യേക സ്‌നേഹവും ഉപഹാരവും ഏറ്റുവാങ്ങി. അഞ്ച് […]

Entreprenuership Success Story

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറില്‍ നിന്ന് ഹെയര്‍ ഓയില്‍ ബിസിനസിലേക്ക്… കാച്ചിയെണ്ണയുടെ നറുമണവുമായി ദി ഗ്രീന്‍ ട്രൈബ്

സ്ത്രീ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നത് അവളുടെ മുടിയിഴകളിലാണെന്നത് കാലങ്ങള്‍ക്കു മുമ്പേ തന്നെയുള്ള ചിന്തയാണ്. അരക്കെട്ടോളം മുടിയുള്ള പെണ്ണിനെ ആരും നോക്കും എന്ന് പറയാറുണ്ട്. എപ്പോഴും മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം കാച്ചിയെണ്ണയിലൂടെയാണ് എല്ലാവരും നിര്‍ദേശിക്കുന്നത്. സാധാരണ വിപണിയില്‍ ലഭ്യമാകുന്ന കാച്ചിയെണ്ണകള്‍ ഏതെങ്കിലുമൊക്കെ ആളുകള്‍ പറഞ്ഞുകേട്ട കൂട്ടുകളോ സാധനങ്ങളോ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ സ്വയം ഉപയോഗിച്ച് തെളിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ഗുണമേന്മയില്‍ തന്നെ ഹെയര്‍ ഓയില്‍ ലഭിച്ചാല്‍ അതല്ലേ നല്ലത് ? കെമിക്കലുകള്‍ ഉപയോഗിക്കാതെയുള്ള സംരക്ഷണം അല്ലേ നമ്മുടെ മുടികള്‍ക്ക് […]

Entreprenuership Special Story

Your Hair is your Signature; തലയും തലമുടിയും സംരക്ഷിക്കാന്‍ പ്രകൃതിയുടെ കൈത്താങ്ങായി ‘ക്ഷേമ ആയുര്‍വേദിക് ഹെയര്‍ ഓയില്‍’

ആണായാലും പെണ്ണായാലും എല്ലാവരും അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നം മുടിയെ സംബന്ധിക്കുന്നതായിരിക്കും. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഹെയര്‍ ഓയിലുകള്‍ മാറിമാറി ഉപയോഗിച്ചിട്ടും ശാശ്വത പരിഹാരം ലഭിക്കാത്തവര്‍ക്ക് കണ്ണും പൂട്ടി സമീപിക്കാവുന്ന ഒരു ബ്രാന്‍ഡ് ആണ് ക്ഷേമ ആയുര്‍വേദിക് ഹെയര്‍ ഓയില്‍. 2018ല്‍ നിര്‍മാണം ആരംഭിച്ച ഈ ഹെയര്‍ ഓയിലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഫ്രാന്‍സിസ് കണ്ണിക്കാട്ട്, അദ്ദേഹത്തിന്റെ മകന്‍ അനില്‍ ഫ്രാന്‍സിസ് കണ്ണിക്കാട്ട്, മകള്‍ അഞ്ചു ഫ്രാന്‍സിസ് കണ്ണിക്കാട്ട് എന്നിവരാണ്. പരമ്പരാഗതമായി ഒരു ബിസിനസ് കുടുംബത്തില്‍ നിന്നും വന്ന ഇവര്‍ കേശ […]