സ്വപ്‌നങ്ങള്‍ക്ക് ചായം പൂശി, സന്തോഷങ്ങളെ പൊതിഞ്ഞുകെട്ടി യാത്ര തുടര്‍ന്ന് ‘ഹേര്‍ഹൂപ്പ്’
കുറ്റപ്പെടുത്തലുകളെ വെട്ടിമുറിച്ചും സ്വപ്‌നങ്ങളെ ചേര്‍ത്തൊട്ടിച്ചും ഏഴ് നക്ഷത്രങ്ങളുടെ നാട്ടില്‍ തന്റേതായൊരു സംരംഭം തീര്‍ത്തിരിക്കുകയാണ് മലയാളിയായ സാജിത ഫര്‍സാന. മലപ്പുറത്തെ ചെറിയ ഗ്രാമത്തില്‍ തുടങ്ങി, യുഎഇയിലെ ക്രിയേറ്റീവ് മാര്‍ക്കറ്റ് സ്‌പേസില്‍ എത്തിനില്‍ക്കുന്ന ഹേര്‍ഹൂപ്പ് എന്ന കൊച്ചുസംരംഭത്തിന് പിന്നില്‍ കോട്ടക്കല്‍ സ്വദേശിനി സാജിത ഫര്‍സാനയുടെ ധൈര്യവും ദൃഢനിശ്ചയവും ഇഴചേര്‍ന്നിട്ടുണ്ട്. ബി.കോം ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും പണ്ടുമുതല്‍ക്കേ സ്വന്തമായൊരു സംരംഭം ആരംഭിക്കണമെന്നതായിരുന്നു സാജിതയുടെ ആഗ്രഹം. കുട്ടിക്കാലം മുതല്‍ ക്രാഫ്റ്റിങ്ങില്‍ താത്പര്യം തോന്നിയിരുന്നുവെങ്കിലും താങ്ങാനാവുന്നതിലും മുകളിലായിരുന്നു പല ക്രാഫ്റ്റ് ഉത്പന്നങ്ങളുടേയും വില. വിവാഹശേഷം യുഎഇയിലെത്തി, […]




