സ്വര്‍ണവില മാറ്റമില്ലാതെ ; ഗ്രാമിന് 4,400, പവന് 35,200 രൂപയുമാണ് ഇന്നത്തെ വില
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,200 രൂപയും. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഇതുവരെ പവന് 1,680 രൂപ കുറഞ്ഞു. ജൂണ്‍ 21 ന് പവന് 35,120 രൂപയായിരുന്നു വില. അത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. എന്നാല്‍ ജൂണ്‍ മൂന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,960 രൂപയിലും എത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് […]




