Entreprenuership

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കരുതലിന്റെ കരസ്പര്‍ശവുമായി ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ്‌

കേരളത്തിന്റെ ആരോഗ്യ മേഖല കാലാനുസൃതമായ മാറ്റങ്ങളുടെ പന്ഥാവിലാണ്. നമ്മുടെ ആരോഗ്യ രംഗം ലോക ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒട്ടേറെ പ്രയത്‌നങ്ങളുടെ കഥകള്‍ നമ്മള്‍ക്കു പറയാനുണ്ടാകും. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യ ആതുരാലയങ്ങളും ഈ നേട്ടങ്ങളിലേക്കു നമ്മെ കൊണ്ടെത്തിച്ചതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തില്‍ സ്വകാര്യ ആരോഗ്യ മേഖല കോടികളുടെ നിക്ഷേപമാണ് സംസ്ഥാനത്തു നടത്തിയിരിക്കുന്നത്. പ്രധാനമായും പ്രവാസി വ്യവസായികളും ഈ രംഗത്തും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മികവിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ […]