ഇ ഫയലിംഗിലെ തകരാര്‍: ഇന്‍ഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു
ആദായനികുതി ഫയലിംഗ് പോര്‍ട്ടലില്‍ തുടര്‍ച്ചയായ തകരാറുകള്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ധനമന്ത്രാലയം ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വിളിപ്പിച്ചു. പുതിയ ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ നിര്‍മ്മിച്ചത് ഇന്‍ഫോസിസ് ആയിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നിരന്തരമായി ഉണ്ടാകുന്ന സാങ്കേതിക പ്രശ്നത്തെ കുറിച്ചു നേരിട്ടു വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. പുതിയ ഇ-ഫയലിംഗ് പോര്‍ട്ടല്‍ ആരംഭിച്ച് 2.5 മാസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പോര്‍ട്ടലില്‍ തകരാറുകള്‍ സംഭവിച്ചതെന്ന് വിശദീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇ ഫയലിംഗ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന […]




