‘അകവും അടുക്കളയും’ ചില്ലറ കാര്യമല്ല; AV Associates കൂടെയുണ്ടെങ്കില്‍ ബുദ്ധിമുട്ടുമില്ല
ഒരു വീടിനെ സംബന്ധിച്ച് പുറമെ കാണുന്നതിനെക്കാള്‍ സുന്ദരവും അത്യാകര്‍ഷകവുമാവേണ്ടത് അതിന്റെ അകമാണ്. പുറംമോടി കാഴ്ചക്കാരനില്‍ അവസാനിക്കുമെങ്കില്‍, മനസിന് ഇണങ്ങിയ രീതിയില്‍ പണിതുയര്‍ത്തിയ വീടിന്റെ അകത്താണല്ലോ നമ്മളും കുടുംബവും പിന്നീടങ്ങോട്ട് ജീവിക്കുക. അതുകൊണ്ടുതന്നെ സവിശേഷവും മികച്ചതുമായ ഇന്റീരിയര്‍ ആയിരിക്കണം വീടിനായി തിരഞ്ഞെടുക്കാന്‍. നിര്‍മാണ ചുമതല ഏറ്റെടുക്കുന്ന എഞ്ചിനീയര്‍മാരില്‍ നല്ലൊരു ശതമാനം അവരെക്കൊണ്ട് സാധ്യമാവുന്നതും ആവശ്യക്കാരന്റെ ആഗ്രഹം പരിഗണിച്ചും ഇന്റീരിയര്‍ ചെയ്യാറുണ്ടെങ്കിലും പലപ്പോഴും ഇത് പുതുമയുള്ളതോ ഉദ്ദേശിച്ച പോലെയോ ചെന്ന് അവസാനിക്കാറില്ല. പിന്നീടുള്ള സാമ്പത്തികവും സമയബന്ധിതവുമായ പോരായ്മകളും പരിഗണിച്ച് നമുക്ക് […]




