അകത്തളങ്ങളെ ഹൃദ്യമാക്കുന്ന മാന്ത്രികസ്പര്‍ശം
തല ചായ്ക്കാനൊരിടം എന്നതിൽനിന്ന് ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെയും പ്രതിഫലനം എന്നതിലേക്ക് വീടിനെക്കുറിച്ചുള്ള നിർവചനം വളർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്റീരിയർ ഡിസൈനിങ് എന്നാൽ അവസാനഘട്ട മിനുക്കുപണികളെന്നല്ല അർത്ഥം. മറിച്ച് ഓരോ നിർമ്മിതികളെയും സവിശേഷമാക്കുന്ന ഭാവനാപരമായ ഇടപെടലാണ്. എറണാകുളം മരട് സ്വദേശി സോളി സോണിയുടെ അഭിപ്രായത്തിൽ കല്ലും മരവും സിമന്റും ചേരുന്ന കെട്ടിടങ്ങളെ ആവാസയോഗ്യമാക്കുന്ന മാന്ത്രിക സ്പർശമാണ് ഇന്റീരിയർ ഡിസൈനിങ്. അതുകൊണ്ടുതന്നെയാണ് വിജയകരമായി പന്ത്രണ്ടാം വർഷം പിന്നിടുന്ന തന്റെ സംരംഭത്തിന് സോളി മാജിക് ടച്ച് എന്ന പേര് നൽകിയതും. നാലു ചുവരുകൾക്കുള്ളിലെ പരിമിതിയെ […]













