പഠനത്തിന് ഇത് ‘ഇന്റര്‍വെല്‍’ സമയം; അധ്യാപനത്തിലൂടെ സംരംഭകനായ കഥ
ഈയിടയ്ക്ക് യൂട്യൂബില്‍ വളരെ ശ്രദ്ധേയമായ ഒരു വെബ്‌സീരീസ് ഉണ്ട് കരിക്കിന്റെ ‘ആവറേജ് അമ്പിളി’. പഠനത്തില്‍ ആവറേജ് ആയി പോയതിനാല്‍ സഹൂഹത്തില്‍ എല്ലായിടത്തും ആവറേജ് ആയി മുദ്രകുത്തപ്പെടുന്ന ഒരു പെണ്‍കുട്ടി… അവളോടൊപ്പം പലകാരണങ്ങളാല്‍ ആവറേജ് ആയി പോയ മറ്റു കുറച്ചുപേര്‍… ശരിയാണ്…അല്ലേ? നമ്മുടെ സമൂഹത്തിന് ആവറേജ് ആയിട്ടുള്ളവരാണ് കൂടുതലും.. ആരാണ് സത്യത്തില്‍ നല്ലതും മോശവും ആവറേജും ഒക്കെ തീരുമാനിക്കുന്നത്. സമൂഹം; കൂട്ടത്തില്‍ കൂടുതലായതിനാല്‍ ആവറേജുകാര്‍ക്ക് പിന്നെയും മുന്നോട്ടു പോകാം. എന്നാല്‍ സമൂഹം ആവറേജിനും താഴെയായി അടയാളപ്പെടുത്തുന്നവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ.. […]




