ഐപിഒകളിലെത്തുന്നത് കോടികള്‍; ബാങ്കിങ്ങ് സംവിധാനം സമ്മര്‍ദ്ദത്തില്‍
പ്രാരംഭ ഓഹരി വിപണിയിലേക്ക് വന്‍തോതില്‍ അപേക്ഷകളെത്തുന്നത് ബാങ്കിങ് സംവിധാനത്തെ സമ്മര്‍ദത്തിലാക്കുന്നു. ഒരുകോടിയോളം ചെറുകിട നിക്ഷേപകരുടെ അപേക്ഷകളാണെത്തിയത്. ഇതിന്റെ മൊത്തംമൂല്യമാകട്ടെ 1.7 ലക്ഷംകോടി രൂപയുമാണ്. വെള്ളിയാഴ്ച അവസാനിച്ച നാല് പ്രാരംഭ ഓഹരി വില്പനകള്‍ക്കായി ബാങ്കിങ് സംവിധാനത്തിന് താങ്ങാവുന്നതിലുമപ്പുറമുള്ള ഇടപാടുകളെത്തിയതോടെ അപേക്ഷകള്‍ തള്ളിപ്പോകാനുള്ള സാധ്യത വര്‍ധിച്ചു. ഒടിപി സന്ദേശങ്ങള്‍ വൈകാനും ഇടയാക്കി. 2007നുശേഷം ഇതാദ്യമായാണ് നാല് കമ്പനികള്‍ ഒരേസമയം ഐപിഒക്കുള്ള അപേക്ഷ സ്വീകരിച്ചത്. ദേവയാനി ഇന്റര്‍നാഷണല്‍, എക്സാരോ ടൈല്‍സ്, വിന്‍ഡ്ലാസ് ബയോടെക്, കൃഷ്ണ ഡയഗ്‌നോസ്റ്റിക്സ് എന്നിവയാണ് ഒരേദിവസം ഐപിഒയുമായെത്തിയത്. ഏത് […]




