Entertainment Special Story Success Story

ഫാഷന്‍ റാമ്പിലെ കുഞ്ഞു വിസ്മയം; പതിനൊന്നു വയസ്സുകാരന്‍ ഇഷാന്‍ എന്ന ഇന്റര്‍നാഷണല്‍ സെലിബ്രിറ്റി കിഡ് മോഡല്‍

ഇന്റര്‍നാഷണല്‍ ഫാഷന്‍ ഐഡല്‍ യുഎഇ ടൈറ്റില്‍ വിന്നര്‍, ബെസ്റ്റ് ഇന്റര്‍നാഷണല്‍ കിഡ് മോഡല്‍ ഓഫ് യുഎഇ, വൈസ് ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് ബ്രാന്‍ഡ് അംബാസിഡര്‍; അഞ്ചാം ക്ലാസുകാരന്‍ ഇഷാന്‍ എം ആന്റോ നേടിയെടുത്ത അംഗീകാരങ്ങളുടെ ലിസ്റ്റിന്റെ തുടക്കം മാത്രമാണിത്. ഇഷാന്റെ പ്രായക്കാര്‍ വീഡിയോ ഗെയിമിലും കാര്‍ട്ടൂണുകളിലും മുഴുകുമ്പോള്‍ ലോകോത്തര ക്ലോത്തിങ് ബ്രാന്റുകളുടെ മുഖമായി ഇന്റര്‍നാഷണല്‍ ഫാഷന്‍ റാമ്പുകളില്‍ മിന്നിത്തിളങ്ങുകയാണ് ഈ ചുണക്കുട്ടന്‍. രണ്ടര വയസ്സിലാണ് ഫാഷന്‍ മോഡലിങ്ങിലേക്ക് ഇഷാന്‍ കടന്നുവരുന്നത്. ഇഷാന്റെ അമ്മ മേഘയ്ക്ക് മോഡലിംഗ് രംഗത്തുള്ള […]