നിരവധി തൊഴില്‍ അവസരങ്ങളുമായി Cyber Logistics Management
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന വ്യാപാരരംഗത്ത് അനന്തമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണ് ലോജിസ്റ്റിക്സ്. വിദേശ നിക്ഷേപം, ഇ- കൊമേഴ്സ് തുടങ്ങിയ മേഖലകളിലെ മുന്നേറ്റത്തിലൂടെ ലോജിസ്റ്റിക് രംഗത്തെ തൊഴില്‍ സാധ്യതകള്‍ മൂന്നിരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു ഉത്പന്നം ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിയന്ത്രിക്കുന്ന മാനേജ്മെന്റ് കഴിവിനെയാണ് ലോജിസ്റ്റിക് എന്ന് വിളിക്കുന്നത്. ഉത്പാദകരെയും വിതരണക്കാരെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായതിനാല്ത്തന്നെ ലോജിസ്റ്റിക് മാനേജ്മെന്റിനെ ‘സപ്ലൈ ചെയിന്‍ മാനേജ്മെന്റ്’ എന്നും വിളിക്കാറുണ്ട്. ഈ മേഖല ഒഴിവാക്കിക്കൊണ്ട് വ്യാപാര […]




