Success Story

സാങ്കേതിക രംഗത്തെ അതികായന്മാര്‍

ഇന്നത്തെ നമ്മുടെ ജീവിതരീതികളേയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഘടകമാണ് ടെക്‌നോളജിയെന്ന് നമുക്ക് നിസ്സംശയം പറയാം. മൊബൈലും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം നമ്മുടെ സുഹൃത്തുക്കളായി കഴിഞ്ഞു. ഞൊടിയിടയില്‍ ലോകം നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തുന്നു. ഐടി കമ്പനികള്‍ നന്നേ കുറവായിരുന്നൊരു ചുറ്റുപാടിനെ മാറ്റിമറിച്ചുകൊണ്ട് നമ്മള്‍ ഇന്ന് ഐ ടിയുടെ ലോകത്താണ് ജീവിക്കുന്നത്. വിദ്യാഭ്യാസം, ബാങ്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനം നമുക്ക് കാണാം. ദിനംപ്രതി ടെക്‌നോളജി അനുബന്ധ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്. […]