Entreprenuership Success Story

നിശ്ചയദാര്‍ഢ്യത്തോടെ ജീവിത വിജയം നേടിയ ജയശ്രീ

ഓരോ ദിവസം കഴിയുംതോറും ബിസിനസും അതിന്റെ അനന്ത സാധ്യതകളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിസിനസില്‍ മുന്‍പരിചയമുള്ളവരും പുതിയതായി രംഗപ്രവേശം ചെയ്യുന്നവരുമുള്‍പ്പെടെ നിരവധി പേരാണ് ദിവസേന ബിസിനസിലേയ്‌ക്കെത്തുന്നത്. എന്നാല്‍ ഇതില്‍ എത്രപേര്‍ തങ്ങളുടെ മേഖലയില്‍ വിജയിക്കുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരു സംരംഭം ആരംഭിച്ച് അത് വിജയിപ്പിക്കുക എന്നത് നിസാരമല്ല. പല കാരണങ്ങള്‍കൊണ്ടും മുന്നോട്ടുള്ള യാത്രയില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നേക്കാം. എന്നാല്‍ വീഴ്ചവന്നതെവിടെയാണെന്ന് മനസിലാക്കി അത് പരിഹരിച്ച് മുന്നോട്ടുപോയെങ്കില്‍ മാത്രമേ വിജയം വരിക്കാന്‍ സാധിക്കുകയുള്ളു. ഇവിടെയാണ് ഒരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയുടെ പ്രാധാന്യം. ശരിയായ […]