ആത്മവിശ്വാസത്തിന്റെ വിജയം
ആത്മവിശ്വാസവും അര്‍പ്പണബോധവും കഠിനപ്രയത്‌നം ചെയ്യാനുള്ള മനസ്സും… ഇവയാണ് വിജയത്തിലേക്കുള്ള ചുവടുകള്‍. പുതുമയെ അംഗീകരിക്കാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍ തന്റെ ആശയങ്ങള്‍ കൊണ്ടുവരികയും അവ വിജയിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിനു ഉടമയാണ് മലപ്പുറം സ്വദേശിയായ കെ കെ അസീസ്. വെല്ലുവിളികളെ അതിജീവിച്ച് സധൈര്യം മുന്നോട്ടുപോയ അദ്ദേഹം തന്റെ ജീവിതത്തില്‍ വിജയത്തിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അസീസിന്റെ ആത്മവിശ്വാസത്തിനു കഴിഞ്ഞു. എന്‍ജിനിയറിങ് മേഖലയില്‍ ഇന്ന് ഏവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹം. ചുരുങ്ങിയ കാലയളവുകൊണ്ട് അദ്ദേഹത്തിന്റെ […]




