Success Story

തുടക്കം കൂലിപ്പണിയില്‍; ഇന്ന് 500 പേര്‍ക്ക് തൊഴില്‍ നല്കുന്ന സംരംഭകന്‍

ലക്ഷ്യത്തിലേക്കുള്ള ഓരോ ചെറുപടിയും ആത്മാര്‍ത്ഥതയോടെ കയറിയാല്‍ വിജയം സുനിശ്ചിതമെന്ന് തെളിയിക്കുന്നതാണ് രഞ്ജിത് കാനാവില്‍ എന്ന യുവസംരംഭകന്റെ ജീവിതം. ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങി, മൂന്ന് സ്ഥാപനങ്ങളുടെ ഉടമസ്ഥനായി, ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ അദ്ദേഹത്തിന്റെ വിജയഗാഥ ഏതൊരു സംരംഭകനെയും പ്രചോദിപ്പിക്കുന്നതാണ്. എല്ലാ തൊഴില്‍മേഖലകളിലും ഒരുപാട് ചെറുപടികള്‍ ഉണ്ടാകും. ഉന്നതപടികളിലേക്ക് നൂലുകെട്ടി ഇറക്കാന്‍ ആളുള്ളവര്‍ മാത്രമാകും ഈ ചെറുപടികളിലെ ബുദ്ധിമുട്ടുകള്‍ അറിയാതെ പോകുന്നത്. അങ്ങനെയുള്ളവര്‍ പിന്നീട് കമിഴ്ന്നടിച്ച് വീഴുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ, അതിനര്‍ത്ഥം ചെറുപടികളില്‍ കൂടാരംകെട്ടി […]