Special Story Success Story

കരാട്ടെ; ‘ആറ്റിങ്ങല്‍ കരാട്ടെ ടീമില്‍’ ആയോധന കലയും സാമൂഹ്യ ജീവിതത്തിന്റെ വിദ്യാഭ്യാസ ‘കരിക്കുല’വും.

ATTINGAL KARATTE TEAM; A NURTURING GROUND FOR CIVILIZED MAN സഹ്യന്‍ ആര്‍ മനുഷ്യന്‍ എന്ന സംഘജീവിയുടെ സാമൂഹ്യജീവിതം രൂപപ്പെട്ടിരിക്കുന്നത് വിഭവങ്ങള്‍ക്കായുള്ള മത്സരങ്ങള്‍ക്കിടയിലും വികസിപ്പിച്ചെടുത്ത പരസ്പര ധാരണയിലുള്ള സാമൂഹ്യ ഉടമ്പടിയിലൂടെയാണെന്നു കാണാം. സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ പടുത്തുയര്‍ത്തിയ ഈ സാമൂഹ്യ ക്രമീകരണത്തിന്റെ ഉത്പന്നങ്ങളാണ് നാഗരികതയും ആധുനിക ദേശരാഷ്ട്രങ്ങളുമൊക്കെ. ഇവയുടെയൊക്കെ ചാലകശക്തിയെന്നത് ‘സിവിലൈസ്ഡ്’ ആയ പൗരന്മാര്‍ തന്നെയാണ്. സമൂഹ നിര്‍മാണത്തിനായി സംസ്‌കൃതരായ പൗരന്മാരെ ഉത്പാദിപ്പിക്കുന്നതിനുള്ള സ്‌കൂള്‍ എന്ന സംവിധാനത്തില്‍ ചഇഇ, ചടട പോലുള്ള വോളന്ററി ഓര്‍ഗനൈസേഷനുകളും ഭാഗമാകാറുണ്ട്. […]