സിവില്‍ എഞ്ചിനീയറിങ്ങില്‍ നിന്ന് ഇന്‍ഡോര്‍ പ്ലാന്റ്‌സിലേക്ക്
പാഷനെ പ്രൊഫഷനാക്കി മാറ്റി, കഠിനാധ്വാനം നടത്തിയാല്‍ വിജയം സുനിശ്ചിതമാണ്. കോട്ടയം സ്വദേശിനി ജോസിന തോമസ് എന്ന യുവ സംരംഭക തെളിയിക്കുന്നതും അതു തന്നെ. സിവില്‍ എഞ്ചിനീയര്‍ ആയിരുന്ന അവര്‍ തന്റെ പാഷനായ ഇന്‍ഡോര്‍ പ്ലാന്റുകളുടെ മേഖലയിലേക്ക് തിരയുന്നത് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ കോവിഡ് കാലത്ത്…! ‘കാത്തീസ് ബ്ലൂം’ (Kathy’s Bloom) എന്ന പേരില്‍ കോട്ടയം എസ്.എച്ച് മൗണ്ടിലാണ് സംരംഭം തുടങ്ങുന്നത്. ആ സമയത്ത് നല്ല രീതിയില്‍ ബിസിനസ് നടന്നിരുന്നുവെങ്കിലും ക്രമേണ മാര്‍ക്കറ്റ് ഡൗണ്‍ ആയി […]




