സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിച്ചു
2019-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ 2020 ജൂണ്‍ 20 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ചലച്ചിത്ര അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം. 2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ പരിപാടികളും ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. പരിപാടികള്‍ ഡി.വി.ഡി/ബ്ലൂ-റേ/ഹാര്‍ഡ്ഡിസ്‌ക്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കേണ്ടതാണ്. […]




