”പഴികളല്ല, വഴികളായിയുന്നു എനിക്ക് മുന്നില്‍”: സാഹചര്യങ്ങളെ പൊരുതി തോല്‍പിച്ച യുവസംരംഭക ഷാനിഫ അഫ്‌സല്‍
ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നാലും സാഹചര്യങ്ങളെ പഴിച്ച് ജീവിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൃത്യമായ ചിന്തകളും അതിനനുസരിച്ചുള്ള പ്രവൃത്തികളുമാണ്. ‘എനിക്ക് സാധിക്കു’മെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കാന്‍ മറ്റൊരാള്‍ വിചാരിച്ചാല്‍ സാധിക്കില്ല. അങ്ങനെ സ്വന്തം ലക്ഷ്യവും മാര്‍ഗവും കണ്ടെത്തി വിജയം കൈവരിച്ച വ്യക്തിയാണ് ഷാനിഫ അഫ്‌സല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയാണ് ഷാനിഫ. ഭര്‍ത്താവ് അഫ്‌സല്‍, മക്കളായ അംന, ഫസ, സല, നൈല്‍ എന്നിവരടങ്ങുന്നതാണ് ഷാനിഫയുടെ കൊച്ചു കുടുംബം. […]













