Entreprenuership Success Story

നിറം പടര്‍ത്തിയ കല്‍പ്പടവുകള്‍

ജീവിതത്തില്‍ അത്രമേല്‍ അറിഞ്ഞ നിറക്കൂട്ടുകളെ വീണ്ടും വീണ്ടും ആഴത്തില്‍ അറിയുവാനുള്ള അടങ്ങാത്ത ആഗ്രഹം തന്നെയാണ് ഗീത് കാര്‍ത്തിക എന്ന കലാകാരിയെ ഈ കാലഘട്ടത്തിലും കലയുടെയും വ്യവസായത്തിന്റേയും മേഖലയില്‍ തനിക്കായി ഒരു ഇരിപ്പിടം ഉറപ്പിക്കുവാന്‍ പ്രാപ്തയാക്കിയത്. സ്വതന്ത്രമായ തന്റെ ചിന്തകളിലൂടെ ഉടലെടുത്ത ചായക്കൂട്ടുകളെ കാന്‍വാസിലേക്കു പകര്‍ത്തി, കാഴ്ചക്കാര്‍ക്ക് ആസ്വാദനത്തിന്റെ നിരവധി വിരുന്നൊരുക്കിയ ഗീത് കാര്‍ത്തിക, കോവിഡിന് തൊട്ടു മുന്‍പ് തിരുവനന്തപുരത്തെ വൈലോപ്പള്ളി ആര്‍ട്ട് ഗാലറിയില്‍ വെച്ചു നടന്ന കണ്ടംപററി എക്‌സിബിഷനു ശേഷം ഇന്ത്യയിലെ പ്രമുഖരായ ചിത്രകലാകാരന്മാരെ പങ്കെടുപ്പിച്ച് 2022 […]

Entreprenuership Success Story

ഭവന നിര്‍മാണ രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്

വീടെന്ന സ്വപ്‌നം എല്ലാവരുടെയും ആഗ്രഹങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. ആയുസ്സിന്റെ നല്ലൊരു ഭാഗവും നീക്കി വയ്ക്കുമ്പോള്‍ വീട് എന്നത് ചിലര്‍ക്കെങ്കിലും ബാധ്യതയായി മാറാറുണ്ട്. എന്നാല്‍ ആധുനിക കാലത്ത്, മനസ്സിനിണങ്ങിയ വീട് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് വ്യക്തമായ ആസൂത്രണത്തോടെ നിര്‍മിക്കുന്നവരാണ് അധികവും. കൃത്യമായ തയ്യാറെടുപ്പോടെ വീട് നിര്‍മാണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് യാതൊരു ആശയ കുഴപ്പവുമില്ലാതെ തെരഞ്ഞെടുക്കാവുന്ന ‘ചോയിസ്’ ആണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്. തന്റെ ക്രിയേറ്റിവിറ്റിയിലൂടെ മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുകയാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിന്റെ അമരക്കാരിയായ മാരാരിക്കുളം സ്വദേശിനി […]

Entreprenuership

ബ്യൂട്ടീഷന്‍ രജനി സാബു @2000

എല്ലാവരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് ബ്യൂട്ടീഷന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വനിതാ സംരംഭകയുണ്ട്, പേര് രജനി സാബു. കഴിഞ്ഞ 16 വര്‍ഷക്കാലമായി ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായ രജനി ഇതുവരെ രണ്ടായിരത്തിലധികം നവവധുമാരെയാണ് കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കിയത്. സ്വന്തം ഇച്ഛാശക്തി കൊണ്ട് നേടിയെടുത്ത മസ്‌കാര ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന തന്റെ വലിയ സ്വപ്‌നത്തിന്റെ തണലിലാണ് ഇന്ന് അവര്‍ ജീവിക്കുന്നത്. ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള മനസ്സുമുണ്ടെങ്കില്‍ ഉള്ളിലുള്ള ചെറിയ കഴിവുകളെ […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്ന തൂവല്‍ സ്പര്‍ശം

”ഒരു ജോലി എളുപ്പമാണോ, അതോ പ്രയാസമാണോ എന്ന് അറിയാനുള്ള എളുപ്പവഴി ആ ജോലി ചെയ്തു നോക്കുക എന്നതാണ്”, ഇതാണ് തിരുവനന്തപുരത്തുകാരി ജിജി ജി നായര്‍ക്ക് ഓരോ സ്ത്രീകളോടും പറയാനുള്ളത്. വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരാളെയും പോലെ ജോലി എന്നത് ജിജിയുടെയും സ്വപ്‌നം തന്നെയായിരുന്നു. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഒരു തൊഴില്‍ കരസ്ഥമാക്കിയപ്പോഴും സ്വന്തം പാഷന്‍ എന്ന സ്വപ്‌നം ജിജിയുടെ ഉറക്കം കെടുത്തിയിരുന്നു. അവിടെ നിന്നാണ് നൈഷിക ബോട്ടിക് ആരംഭിക്കുന്നത്. ഓരോ വ്യക്തിയിലും ഓരോ കഴിവുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ജിജി. അതുകൊണ്ട് […]

Entreprenuership Success Story

ബ്യൂട്ടീഷന്‍ മേഖലയെ സ്‌നേഹിക്കുന്നവര്‍ക്ക് ഭാവിയിലേക്കുള്ള വെളിച്ചമായി നാച്ചുറല്‍ ട്രെയിനിങ് അക്കാഡമി

നര വരുത്താന്‍ പൗഡര്‍, കഷണ്ടി ഉണ്ടാക്കാന്‍ നനച്ചൊട്ടിച്ച പപ്പടം അങ്ങനെ പോകുന്നു പഴയകാലത്തെ മേക്കപ്പ് തന്ത്രങ്ങള്‍. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യയ്ക്ക് അനുസരിച്ച് മേക്കപ്പ് കലാകാരന്റെ രീതികളിലും ഭാവനയിലും മാറ്റം വന്നു കഴിഞ്ഞു. ബ്യൂട്ടീഷന്‍ കോഴ്‌സ് എന്ന പഠനശാഖ മറ്റുള്ള പഠനശാഖകള്‍ പോലെ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു ദിവസം 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ബ്രൈഡല്‍ മേക്കപ്പ് മുതല്‍ ലക്ഷങ്ങള്‍ പ്രതിഫലമുള്ള പ്രോസ്‌തെറ്റിക് മേക്കപ്പ് വരെ ബ്യൂട്ടീഷന്‍ മേഖലയിലെ സാധ്യതകളാണ്. മേക്കപ്പിനോട് […]

Entreprenuership Success Story

പിഞ്ചുചര്‍മം നിര്‍മലമായിരിക്കട്ടെ ; ബൂം ബേബി സ്‌കിന്‍ സേഫ് വസ്ത്രങ്ങള്‍ക്കൊപ്പം

കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മ സംരക്ഷണത്തിന് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ എല്ലാവര്‍ക്കും കണ്‍ഫ്യൂഷന്‍ ആണ്. ഓരോ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും അതിലും മികച്ചത് ഉണ്ടോ എന്നാണ് ഓരോ രക്ഷിതാക്കളുടെയും ആശങ്ക. കാരണം കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മ സംരക്ഷണം ഇന്ന് മാതാപിതാക്കള്‍ക്ക് അത്രമേല്‍ പ്രധാനമായതുകൊണ്ടു തന്നെ. രക്ഷിതാക്കളുടെ ഈ ആശങ്ക പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും പ്രമുഖ ബിസിനസുകാരനുമായ എ.ടി അബൂബക്കറും സുനീര്‍ ഷംസുവും ചേര്‍ന്ന് ഒരു സോഫ്റ്റ് ഡ്രസ്സ് കമ്പനിക്ക് കീഴില്‍ Boom Kids Wear […]

Entreprenuership Special Story

ഇനി പല്ലുകളെ കാക്കാം പൊന്നുപോലെ

അഴകും ആരോഗ്യവുമുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് ചവച്ച് കഴിക്കാനും കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല എന്നതാണ് വാസ്തവം. പല്ലിലെ കേട്, പല്ല് പുളിപ്പ്, നിര തെറ്റിയതോ മുന്നോട്ട് ഉന്തിയതോ ആയ പല്ലുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് ഇന്ന് പലരും. ഇവ സുരക്ഷിതമായി പരിഹരിക്കാന്‍ കൃത്യസമയത്തുള്ള പരിചരണവും വിദഗ്ധ ചികിത്സയും അനിവാര്യമാണ്. പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നം ഏതുമാകട്ടെ, ഇതിന് ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ‘ദി മില്യണ്‍ […]

Entreprenuership Special Story Success Story

ആഗ്രഹങ്ങള്‍ക്ക് പരിധി നിശ്ചയിക്കാത്ത പെണ്‍കരുത്ത്; നഫീസത്തുല്‍ മിസ്‌രിയ

‘Home is a feeling of love and peace…’ അതുകൊണ്ടുതന്നെ വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ എല്ലാ പൂര്‍ണതയും ഉള്‍ക്കൊണ്ടു വേണം പൂര്‍ത്തീകരിക്കാന്‍. ഓരോ വീടും ഓരോ സ്വപ്‌നങ്ങളാണ്. ഒരു ആയുസ്സിന്റെ എല്ലാ സമ്പാദ്യവും ചിലവാക്കി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നിടം. ഉടമയുടെ മനസ്സിന് തൃപ്തി വരുന്ന തരത്തില്‍ യാതൊരു കുറവുമില്ലാതെ അത് സാധ്യമാക്കി കൊടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, അത് വളരെ എളുപ്പമുള്ള ജോലിയാക്കാം. എങ്ങനെയെന്നോ? നഫീസത്തുല്‍ മിസ്‌രിയയെ പോലെ സ്വപ്‌നങ്ങളെ ഇഷ്ടത്തോടെ […]

Special Story Success Story

മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ക്ക് കൈവിരുതിനാല്‍ നിറവേകുന്ന ആപ്പിള്‍സ് ഫാബ് കൗച്ചര്‍

മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് മനുഷ്യര്‍. മാറ്റങ്ങള്‍ പലവിധമാണ്. വസ്ത്രം, ആഭരണം, ഭക്ഷണം… അങ്ങനെ മനുഷ്യന് അത്യന്താപേക്ഷിതമായ എല്ലാ വസ്തുവിലും മാറ്റം സംഭവിക്കാറുണ്ട്. അതില്‍ മനുഷ്യന്‍ പ്രാധാന്യം നല്‍കുന്നതില്‍ ഒന്നാണ് വസ്ത്രം. മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാനാണ് ഏവര്‍ക്കും താല്പര്യം. അത്തരത്തില്‍ വസ്ത്ര വിപണന മേഖലയില്‍ നൂതന ആശയങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന ‘ആപ്പിള്‍സ് ഫാബ് കൗച്ചര്‍’ എന്ന ഡിസൈനിങ് സ്റ്റുഡിയോയുടെ വിജയവഴിയിലൂടെ ഒന്ന് സഞ്ചരിക്കാം. ആറ് വര്‍ഷമായി മലയാളികളുടെ മനം കവര്‍ന്ന വസ്ത്രങ്ങളുടെ വിപുലമായ ഡിസൈനുകള്‍ നെയ്ത് കൊടുക്കുകയാണ് […]

Special Story Success Story

പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക; അരുണാക്ഷി

ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക… പ്രതിസന്ധികളെ ചവിട്ടുപടികളാക്കി വിജയത്തിലേക്ക് ചുവടുവച്ച ആ സംരംഭകയുടെ പേരാണ് അരുണാക്ഷി. ഇന്ന് ലക്ഷങ്ങള്‍ വിറ്റു വരവുള്ള ‘വി ഫ്‌ളവേഴ്‌സ്’ എന്ന മാട്രസ് കമ്പനിയുടെ ഉടമ… കാസര്‍ഗോഡ് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അരുണാക്ഷിയുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. കിടക്ക നിര്‍മാണ മേഖലയില്‍ നിരവധി കമ്പനികള്‍ സ്ഥാനമുറപ്പിച്ച ഈ കാലത്ത് വ്യത്യസ്തമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് അരുണാക്ഷിയുടെ വിജയത്തിന് പിന്നില്‍. കൂടാതെ, അര്‍പ്പണബോധവും കഠിനാധ്വാനവും അരുണാക്ഷി എന്ന […]