രുചിയൂറും കേക്കുകളുടെ വിജയ കഥ
ഭക്ഷണ പ്രിയരാണ് മനുഷ്യര്‍. എന്നും പുതിയ രുചികള്‍ പരീക്ഷിക്കാനാണ് നമുക്ക് ഇഷ്ടം..! ഭക്ഷണത്തിന്റെ സ്വാദ് നാവിലേക്ക് അലിഞ്ഞുചേരുമ്പോള്‍ അതുണ്ടാക്കിയ വ്യക്തിയും നമ്മുടെ മനസ്സിലേക്ക് ചേക്കേറി കഴിയും. സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കി നല്‍കിയവരെ നമുക്കൊരിക്കലും മറക്കാനാവില്ല. അങ്ങനെ സമൂഹത്തിലുള്ള ഭക്ഷണപ്രിയരുടെ മനസ്സ് കീഴടക്കിയ സ്വപ്‌ന എന്ന വീട്ടമ്മയുടെ സ്വാദൂറും കേക്കുകളുടെ വിജയകഥ… തിരുവനന്തപുരം മലയിന്‍കീഴിലാണ് Swaps Cakey Bake പ്രവര്‍ത്തിക്കുന്നത്. ബിരുദാനന്ദര ബിരുദധാരിയായ സ്വപ്‌നയ്ക്ക്, പാചകത്തിനോടുള്ള താല്പര്യമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു ഹോം മേക്കറായി […]












