News Desk

കീറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരിവില വീണ്ടും ഉയര്‍ന്നു; ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ട് രേഖപ്പെടുത്തി

കൊച്ചി: കേരളത്തില്‍ ഇനി നിക്ഷേപത്തിനില്ലെന്നു പ്രഖ്യാപിച്ചതോടെ കുതിച്ചുയര്‍ന്ന കിറ്റെക്‌സ് ഗാര്‍മെന്റ്സ് ഓഹരി വില പുതിയ ഉയരത്തിലെത്തി. ബുധനാഴ്ചയും ‘അപ്പര്‍ സര്‍ക്യൂട്ട്’ രേഖപ്പെടുത്തിയ ഓഹരി 10 ശതമാനം വര്‍ധനയോടെ 204.05 രൂപയിലെത്തി. ഒരാഴ്ച കൊണ്ട് 85 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി വിലയില്‍ ഉണ്ടായത്; 110.05 രൂപയില്‍നിന്ന് 204.05 രൂപയിലേക്ക്. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 732 കോടി രൂപയില്‍നിന്ന് 1,357 കോടി രൂപയായി. അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 625 കോടി രൂപയുടെ നേട്ടം. സാബു ജേക്കബിന്റെ ഓഹരിയുടെ മൊത്തം […]

News Desk

നാലായിരം പേര്‍ക്ക് തൊഴില്‍; തെലുങ്കാനയില്‍ ആയിരംകോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്

ഹൈദരാബാദ്: തെലങ്കാനയില്‍ നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി ഇന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഹൈദരാബാദിലെ വാറങ്കല്‍ ജില്ലയില്‍ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്കാനാകുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു. കിറ്റക്‌സിന്റെ തീരുമാനത്തെ […]

News Desk

നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍: കീറ്റെക്‌സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേക്ക്‌

കൊച്ചി : നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കീറ്റെക്‌സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേക്ക്. സംരംഭം തുടങ്ങാന്‍ വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. രാവിലെ പത്തരയോടെയാകും സാബു ജേക്കബ് യാത്ര തിരിക്കുക. തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. അതിന് മുന്‍പ് മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി കെടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് തെലങ്കാനയിലേയ്ക്ക് പോകുന്നത് എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. കിറ്റെക്സ് […]