തോല്‍വികളെ തോല്‍പ്പിച്ച സംരംഭകന്‍
വിജയത്തിനായി പരിശ്രമിക്കുന്നവരാണ് നാമെല്ലാവരും. ജീവിതത്തിലും കരിയറിലും ഉണ്ടാകുന്ന ചെറിയ പരാജയങ്ങളെ പോലും നേരിടാന്‍ പറ്റാതെ പലപ്പോഴും വിഷമിക്കാറുണ്ട്. എന്നാല്‍ തന്റെ കര്‍മമേഖലയില്‍ നിരവധി പരാജയങ്ങള്‍ സംഭവിച്ചിട്ടും നിരവധി നഷ്ടങ്ങള്‍ ഉണ്ടായിട്ടും തളര്‍ന്നുപോകാതെ മുന്നോട്ടു പോയി തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുത്ത സംരംഭകനാണ് മലപ്പുറം സ്വദേശിയായ കെ പി എസ് തങ്ങള്‍. അദ്ദേഹത്തിന്റെ നിരന്തരമായ പ്രയത്‌നത്തിന്റെയും തോല്‍വി അംഗീകരിക്കാന്‍ കഴിയാത്ത മനസ്സിന്റെയും വിജയമാണ് കെപിഎസ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. മാര്‍ക്കറ്റിംഗ് മേഖലയോട് വളരെയേറെ താത്പര്യമുണ്ടായിരുന്ന വ്യക്തിയാണ് കെ.പി.എസ് […]




