Entreprenuership Success Story

ചായക്കൂട്ടിലൂടെ സ്വപ്‌നങ്ങള്‍ക്ക് മിഴിവേകിയ കലാകാരി

”ഇന്‍സള്‍ട്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്. ഇന്‍സള്‍ട്ടഡ് ആയിട്ടുള്ളവനേ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂ…!” വെറുമൊരു സിനിമ ഡയലോഗിനപ്പുറം ഇടുക്കി സ്വദേശിയായ കൃഷ്ണപ്രിയ എന്ന ആര്‍ട്ടിസ്റ്റിന്റെ ജീവിതവുമായി വളരെയധികം ബന്ധമുള്ള വാക്കുകളാണിത്. ആര്‍ട്ടിസ്റ്റ്, മോട്ടിവേഷന്‍ സ്പീക്കര്‍, സിവില്‍ എഞ്ചിനീയര്‍, എഴുത്തുകാരി എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കൃഷ്ണപ്രിയ. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. ചിത്രരചനയോട് കമ്പമുണ്ടായിരുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തിന് ഗാന്ധിജിയുടെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ അഭിനന്ദനങ്ങളോടൊപ്പം അധ്യാപികയുടെ ശകാരം കൂടി കേള്‍ക്കേണ്ടിവരുമെന്ന് കൃഷ്ണപ്രിയ പ്രതീക്ഷിച്ചിരുന്നില്ല. താല്പര്യത്തോടെ വരച്ച […]