ലാവീസ്; ലാവണ്യത്തിന്റെ ആയിരം വര്‍ണങ്ങള്‍
ഒഴിവുസമയം വെറുതെ കളയാനുള്ള മടി കൊണ്ടാണ് പല വീട്ടമ്മമാരും സംരംഭകത്വത്തിലേക്ക് തിരിയുന്നത്. പരിമിതികളും പരിചയക്കുറവും പിന്നിലേക്ക് വലിക്കുമ്പോഴും വീട്ടുകാര്യങ്ങള്‍ കഴിഞ്ഞുള്ള സമയത്തില്‍, ഹോബിയെ വരുമാന മാര്‍ഗമാക്കാന്‍ ശ്രമിക്കുന്ന സ്ത്രീസംരംഭകര്‍ ലാവീസ് ഡിസൈന്‍സിന്റെ ഉടമ ലാവണ്യ ആല്‍ബിയെ അറിഞ്ഞിരിക്കണം. ട്യൂഷനെടുത്തിരുന്ന കുട്ടികളുടെ അമ്മമാര്‍ക്കായി തെരഞ്ഞെടുത്ത വസ്ത്രങ്ങള്‍ വീട്ടലമാരയില്‍ അടുക്കിവയ്ക്കുമ്പോള്‍ കണ്ടിരുന്ന ബൊട്ടീക് സ്വപ്‌നത്തെ പന്ത്രണ്ടു വര്‍ഷം കൊണ്ട് അനേകം പുതുമണവാട്ടികളുടെ മംഗല്യസ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്ന ഡിസൈനര്‍ ബ്രാന്റായി മാറ്റുവാന്‍ ലാവണ്യയ്ക്ക് കഴിഞ്ഞു. ചെറുപ്പം മുതലേ സഹോദരികളും കൂട്ടുകാരികളും ചുരിദാറും […]




