പ്രതിസന്ധികളില്‍ തളരാതെ യുവ സംരംഭകന്
സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ നിഷ്ഠയും ജീവിത വീക്ഷണവും സംരംഭക വൈദഗ്ധ്യവും കൊണ്ടു വിജയം നേടി മുന്നേറുന്ന സംരംഭകനാണ് അഞ്ചല്‍ സ്വദേശിയായ ഷൈന്‍ രാജ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈന്‍ എന്ന ചെറുപ്പക്കാരന് തന്റെ സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും താന്‍ ചെയ്യുന്നത് സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്നും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇന്ന് അദ്ദേഹത്തെ […]




