Entreprenuership Success Story

കസ്റ്റമേഴ്‌സ് ‘വളര്‍ത്തിയ’ Luwus Interiors

ജീവിതം സുഗമമായി മുന്നോട്ടുപോകണമെന്നും സന്തോഷമുള്ള രംഗം കണ്ടെത്തി അതില്‍ വ്യാപൃതരാവണമെന്നും ചിന്തിക്കാറുള്ളവരാണ് ഓരോരുത്തരും. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ ഘട്ടങ്ങളില്‍ വിലങ്ങുതടിയാവാറുള്ളത് ജീവിത പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാമാണ്. സ്വന്തമായൊരു സംരംഭം എന്ന അതിയായ ആഗ്രഹവുമായി മുന്നോട്ടുപോകുമ്പോള്‍, ഇത്തരം പ്രതിബന്ധങ്ങള്‍ തളര്‍ത്തിക്കളയുന്നവരും ഏറെയാണ്. എന്നാല്‍ ജീവിതത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസമര്‍പ്പിക്കലിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയിലും വിജയിച്ചു കയറുന്നവരുമുണ്ട്. ഇത്തരത്തില്‍ കാലവും സുമനസ്സുകളും ഒരുപോലെ കൈപിടിച്ചു കയറ്റിയ ഇന്റീരിയര്‍ ആന്‍ഡ് മോഡുലര്‍ കിച്ചന്‍ രംഗത്തെ താരമാണ് […]