അഭിരുചിയും ആത്മധൈര്യവും ചേര്‍ത്തുവച്ചു വിജയം വരിച്ച യുവസംരംഭകന്‍
ഫോട്ടോഗ്രഫി ഒരു കലയാണ്. ക്യാമറക്കണ്ണുകളിലൂടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച അതിന്റെ പൂര്‍ണതയില്‍ പകര്‍ത്തിയെടുക്കുന്ന ഒരു കല. ഇവിടെ ക്യാമറയാണ് ശരത്ത് എന്ന യുവാവിന്റെ ജീവിതത്തെ കെട്ടിപ്പടുക്കുന്നത്. വെറും സാധാരണക്കാരനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശരത്ത് രാജിന്റെ ഫോട്ടോഗ്രഫിയോടുള്ള പ്രണയവും, ജീവിതത്തില്‍ തന്റെ അഭിരുചിയെ തന്നെ ജീവിതമാര്‍ഗമായി സ്വീകരിക്കാന്‍ കാണിച്ച ആത്മധൈര്യവുമാണ് കഴിഞ്ഞ പത്തു വര്‍ഷമായി ശരത്തിന്റെ ജീവിതത്തില്‍ ആകസ്മിക മാറ്റങ്ങള്‍ക്ക് വഴി തെളിച്ചത്. ഫോട്ടോഗ്രാഫിയുടെ വിവിധ തലങ്ങളെ കോര്‍ത്തിണക്കി തന്റെ സ്വന്തം സംരംഭമായ മച്ചൂസ് ഇന്റര്‍ നാഷണല്‍ വെഡിംഗ് […]




