ഉപ്പയുടെ വാക്കുകള്‍ വിജയമന്ത്രമാക്കി, മലബാര്‍ ബിരിയാണിയുടെ രുചി പത്മനാഭന്റെ മണ്ണില്‍ എത്തിച്ച സംരംഭകന്‍
കാലങ്ങള്‍ക്ക് ശേഷം ചങ്ങാതിമാര്‍ എല്ലാവരുംകൂടി പത്മനാഭന്റെ മണ്ണില്‍ ഒരു കല്യാണവിരുന്നിന്റെ സല്‍ക്കാരത്തിന് ഒത്തുകൂടി. പാട്ടും മേളവും പരദൂഷണവും ഒക്കെ കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ വിളികൊണ്ട് എല്ലാവരുടെയും കണ്ണുകള്‍ തീന്‍മേശയിലേക്ക് നീണ്ടു. നല്ല ചൂടുള്ള ബിരിയാണി പാത്രത്തിലേക്ക് പകര്‍ന്നപ്പോള്‍ വയറ്റില്‍ നിന്നുള്ള വിശപ്പിന്റെ വിളിയുടെ ശബ്ദം കൂടിയതും വായില്‍ വെള്ളം നിറഞ്ഞതും ഒന്നിച്ചായിരുന്നു. അച്ചാറും സാലഡും കൂട്ടി അവനെ ഒരു പിടി പിടിച്ചപ്പോള്‍ വായില്‍ അറിയാതെ വന്നു, ആഹാ അന്തസ്സ് ! കഴുകിയ കയ്യില്‍ നിന്ന് ബിരിയാണി മണം വിട്ടു […]




